കൊടുംവേനലിൽ മുഖകാന്തി നഷ്ടപ്പെടുമെന്ന പേടിയാണ് മിക്ക ആൾക്കാർക്കും. എന്നാൽ വേനലിൽ ചർമ്മം വാടാതിരിക്കാൻ ഓരോ ചർമ്മത്തിനും ഫെയ്സ്പാക്കുകൾ വീട്ടിൽ തയാറാക്കി ഉപയോഗിക്കാം.
ദിവസവും ചെയ്യേണ്ടത്
∙ മുട്ടയുടെ വെളള, പാൽപ്പൊടി, തേൻ, നാരങ്ങാനീർ, എന്നിവ മിക്സ് ചെയ്ത് പതിവായി പുരട്ടിയാൽ ഒരാഴ്ചയ്ക്കുളളിൽ മുഖം മിന്നിത്തിളങ്ങും.
∙ കടുക് പാലിലരച്ചു മുഖത്തു തേയ്ക്കുന്നത് ചർമത്തിന്റെ തിളക്കം വർധിപ്പിക്കും.
∙ പുതിനയില അരച്ചത്, ആറു തുളളി നാരങ്ങാനീര്, തേൻ, മുട്ടവെളള ഇവ യോജിപ്പിച്ച് 5 ദിവസം തുടർച്ചയായി മുഖ ത്തിടുക. മുഖക്കുരു മാറാൻ ഉത്തമമാണ്.
∙ പാൽപ്പാട ദിവസവും മുഖത്ത് പുരട്ടിയാൽ വരണ്ട ചർമം മാറും. നിറം കുറവുളളവർ പാൽപ്പാടയ്ക്കൊപ്പം അൽപം കസ്തൂരി മഞ്ഞൾപ്പൊടി കൂടി ചേർക്കുന്നത് നല്ലതാണ്.
∙ നിറം വർധിക്കാൻ പപ്പായ ഉടച്ചതും തേനും യോജിപ്പിച്ച് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അൽപ്പസമയത്തിനു ശേഷം കഴുകിക്കളയാം.
∙ ചെറു ചൂടുളള വെളിച്ചെണ്ണയിൽ കസ്തൂരി മഞ്ഞൾപ്പൊടി ചേർത്ത് കുളിക്കുന്നതിനു മുമ്പു ദേഹത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം പത്തു മിനിറ്റ് കഴിഞ്ഞ് ചെറുപയർപ്പൊടി തേച്ചു കുളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക