വരണ്ട ചർമ്മവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മിക്കവരെയും അലട്ടുന്ന ഒന്നാണ്. വരണ്ട ചർമം അസ്വസ്ഥതയ്ക്കും ചൊറിച്ചിലിനും കാരണമാകാറുണ്ട്. വരണ്ട ചർമ്മത്തിന് ചില ആയുർവേദത്തിൽ ചില പരിഹാരങ്ങളുണ്ട്.
പാലും മഞ്ഞളും
ആരോഗ്യകരമായ കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ പാൽ മികച്ച ത്വക്കിന് മികച്ച മോയ്സ്ച്യുറൈസറാണ്. ഇവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. പാൽ ഉപയോഗിച്ചുള്ള ഫെയ്സ്പാക്കും വരണ്ട ചർമ്മമുള്ളവർക്ക് ഗുണം ചെയ്യും. രണ്ടു ടേബിൾസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ തേൻ, കുറച്ച് വെള്ളം എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടിയശേഷം ഉണങ്ങുന്നതുവരെ കാത്തിരിക്കുക. പിന്നീട് കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസം ഇത് ചെയ്താൽ ഞെട്ടിക്കുന്ന ഫലം ലഭിക്കും.
വെളിച്ചെണ്ണ
നല്ലൊരു പ്രകൃതിദത്തമായ മികച്ച മോയ്സ്ച്യുറൈസറാണ് വെളിച്ചെണ്ണ. ഇളം ചൂടുള്ള വെളിച്ചെണ്ണ മുഖത്ത് പതിയെ മസാജ് ചെയ്ത രാത്രി മുഴുവൻ മുഖത്ത് എണ്ണ വയ്ക്കുക. ഇത് വർടേണ്ട ചരമമ ഉള്ളവർക്ക് ഉത്തമമാണ്.
കറ്റാർവാഴ
കറ്റാർവാഴയുടെ ഗുണങ്ങൾ എല്ലാവർക്കും അറിയുന്ന ഒന്നാണ്. വരണ്ട ചർമ്മമുള്ളവർവരണ്ട കൈകളിലോ കാലുകളിലോ കറ്റാർവാഴ ജെൽ പുരട്ടുക. മറ്റു ചർമ്മ ഭാഗങ്ങളിലും ഇത് പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക