കേന്ദ്രസേനയിൽ ഒരു ജോലി ആഗ്രഹിക്കുന്നവർക്ക് അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ ഇപ്പോൾ അഗ്നിവീർ ആകാൻ അവസരം. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ഓഫീസ് അസിസ്റ്റന്റ് / സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കും എട്ടാം ക്ലാസ് ജയിച്ചവർക്ക് ട്രേഡ്സ്മാൻ തസ്തികയിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
സയൻസ് വിഷയത്തിൽ പ്ലസ് ടു വിജയിച്ചവർക്ക് ടെക്നിക്കൽ വിഭാഗത്തിലേക്കും പത്താം ക്ലാസ് വിജയിച്ചവർക്ക് ജനറൽ ഡ്യൂട്ടിയിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 17 വയസ്സ് മുതൽ 21 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
പ്രത്യേകം റിക്രൂട്ട്മെന്റ് റാലികൾ കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉള്ളവർക്കും തെക്കൻ ജില്ലകളിൽ ഉള്ളവർക്കുമായി സംഘടിപ്പിക്കും. ആദ്യഘട്ട റാലി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾക്കും കേന്ദ്രഭരണ പ്രദേശമായ മാഹി, ലക്ഷദ്വീപ് എന്നിവയ്ക്കുമായി നടത്തും.
മറ്റു ജില്ലകൾക്ക് മറ്റൊരു റാലിയും നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുക. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പൊതുപ്രവേശന പരീക്ഷയും രണ്ടാംഘട്ടത്തിൽ റിക്രൂട്ട്മെന്റ് റാലിയും ആണ് സംഘടിപ്പിക്കുക.
ഏപ്രിൽ 22നാണ് ഓൺലൈൻ പരീക്ഷ സംഘടിപ്പിക്കുക. മതിയായ യോഗ്യതയുള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2024 മാർച്ച് 22 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് www.joinindianarmy.nic.in സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക