മലയാളി സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട ഒരു സംവിധായികയാണ് അഞ്ജലി മേനോൻ. കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേര്‍ണിയിലൂടെയാണ് അഞ്ജലി മേനോനെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. പിന്നീട് മഞ്ചാടിക്കുരു എന്ന ചിത്രവും സംവിധാനം ചെയ്ത് അഞ്ജലി മേനോൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബാംഗ്ലൂര്‍ ഡേയ്സടക്കമുള്ള വമ്പൻ ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്ത അഞ്ജലി മേനോൻ ഇനി ഒരു തമിഴ് സിനിമയാണ് ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായിട്ടാണ് അഞ്ജലി മേനോൻ തമിഴ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നത്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണമെന്ന് സംവിധായിക അഞ്ജലി മേനോൻ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു. നമുക്ക് ഒന്നിച്ച് മനോഹരമായ ഒരു സിനിമ ഒരുക്കാം എന്നും അഞ്ജലി മേനോൻ വ്യക്തമാക്കി. കെആര്‍ജി സ്റ്റുഡിയോയാണ് ചിത്രത്തിന്റെ നിര്‍മാണം.
ഇംഗ്ലീഷിലായിരുന്നു അഞ്ജലി മേനോന്റെ ഒടുവിൽ ഇറങ്ങിയ വണ്ടര്‍ വുമണ്‍ പ്രദര്‍ശനത്തിന് എത്തിയത്. നാദിയ മൊയ്തുവിനും നിത്യാ മേനനുമൊപ്പം ചിത്രത്തില്‍ പാര്‍വതി, പത്മപ്രിയ, സയനോര, അര്‍ച്ചന പദ്മിനി, അമൃത സുഭാഷ്, രാധ ഗോമതി, നിലമ്പൂര്‍ ആയിഷ, ഡോ. ഹാനിസ് സലീം, ശ്രീകാന്ത് കെ വിജയൻ, പ്രവീണ്‍ പ്രേംനാഥ്, അജയൻ അടാട്ട്, സന്ദേശ് കുല്‍ക്കര്‍ണി, രമ്യ സര്‍വദാ ദാസ്, പി വി ആകാശ് മഹേഷ്, വൈശാഖ് നായര്‍ എന്നിവരാണ് വണ്ടർ വുമണിൽ വേഷമിട്ടത്. മികച്ച പ്രതികരണം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക