പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്.
ഇന്തോ-മലേഷ്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈ ചെറിയ വൃക്ഷം, കേരളത്തിലെ കാലാവസ്ഥയില്‍ എളുപ്പത്തില്‍ വളരുന്നു. ചിലപ്പോള്‍ വന്യമൃഗങ്ങളെ തടയുന്നതിനായി വനമേഖലകള്‍ക്ക് ചുറ്റുമുള്ള വേലികളിലും ഇതിനെ വളര്‍ത്താറുണ്ടെന്ന് ഡൗണ്‍ ടൂ എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
തടിയില്‍ നിന്ന് ബ്രസീലിന് എന്ന ചുവന്ന പിഗ്മെന്റ് ലഭിക്കും, അത് കോട്ടണ്‍, സില്‍ക്ക്, കമ്പിളി തുടങ്ങിയ തുണിത്തരങ്ങളില്‍ പ്രകൃതിദത്ത ചായമായും ചുവന്ന പെയിന്റുകളും മഷികളും ഉണ്ടാക്കാനും ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചായം ഭക്ഷണ നിറമായും ഉപയോഗിക്കാം.
4 മുതല്‍ 5 ലിറ്റര്‍ വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ പതിമുകം ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറം പിങ്ക് ആകുന്നത് വരെ തിളപ്പിക്കാന്‍ ശ്രദ്ധിക്കണം.
പതിമുകം വെള്ളത്തില്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ പലതാണ്. പക്ഷെ പതിമുകത്തിനൊപ്പം ആളുകള്‍ മല്ലി, ഇഞ്ചി, ഏലക്ക തുടങ്ങിയ ആരോഗ്യഗുണങ്ങളുള്ള പല പദാര്‍ത്ഥങ്ങളും ഇതില്‍ ഇടാറുണ്ട്. കൂടാതെ വെള്ളത്തിന്റെ രുചിയും കൂട്ടാന്‍ സഹായിക്കും.
പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്ട്രോപ്രോട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്.
വായിൽ കാണപ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് മ്യൂട്ടൻസ് എന്ന പ്രത്യേകതരം ബാക്ടീരിയയ്ക്കെതിരെയും ഈ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നത് ആർത്തവ സമയത്തെ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
അള്‍സര്‍ ചികിത്സിക്കുന്നതിനുള്ള ഒരു പരമ്പരാഗത പ്രതിവിധിയായി പതുമുഖം വെള്ളത്തിന്റെ ശക്തമായ ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നു. പതുമുഖം ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ ശക്തമായ ആന്റി അള്‍സര്‍ ഗുണങ്ങള്‍ കാരണം, ഈ വെള്ളം പതിവായി കുടിക്കുമ്പോള്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ അള്‍സര്‍ സുഖപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പോലും വെളിപ്പെടുത്തിയിട്ടുണ്ട്.
ബയോ ആക്റ്റീവ് സംയുക്തങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും കാരണം, പതിമുഖം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വീക്കം തടയാനും അലർജിയും ആസ്മയും നേരിടാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക