ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആവേശ’ത്തിലെ ലിറിക്കൽ ഗാനം പുറത്ത്. ജാഡ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. വിനായക് ശശികുമാറിന്റ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. നടൻ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമയുടെ മ്യൂസിക്ക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് തിങ്ക് മ്യൂസിക് ഇന്ത്യയാണ്. ആവേശത്തിൽ മൂന്ന് ഗാനങ്ങളാണുള്ളത്. ശ്രീനാഥ് ഭാസിയെ കൂടാതെ ഡബ്സി, മലയാളി മങ്കിസ് എന്നിവരാണ് പാടുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ രംഗൻ എന്ന ഗുണ്ടയായാണ് എത്തുന്നത്.
മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി യൂട്യൂബർ ഹിപ്സ്റ്റര്‍, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അന്‍വര്‍ റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക