ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നതിന് വ്യായാമം ചെയ്തും ഡയറ്റും നോക്കുന്നവരാണ് നമ്മളിൽ മിക്കവാറും. ഇഷ്ടഭക്ഷണങ്ങൾ വേണ്ടെന്ന് വെച്ചും, ഭക്ഷണ ക്രമത്തിൽ നിയന്ത്രണങ്ങൾ വരുത്തിയും, വ്യായാമങ്ങൾ പലതും മാറി മാറി ചെയ്തും അങ്ങനെയങ്ങനെ എത്രയെത്ര പരീക്ഷണങ്ങൾ. തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും മികച്ച സാധനമാണ് ജീരകം.
വയറുവേദനയെയും ഗ്യാസിന്റെ പ്രശ്നങ്ങളെയും തടഞ്ഞു നിർത്താൻ ജീരക വെള്ളം ഒരു പരിധിവരെ നമ്മെ സഹായിക്കും. സത്യത്തിൽ, വ്യായാമത്തിനൊപ്പം ജീരക വെള്ളം പതിവായി കഴിക്കുയാണെങ്കിൽ അരക്കെട്ടിന്റെ ഭാഗങ്ങളിലും വയറിലും ഉള്ള കൊഴുപ്പ് കുറയ്ക്കാൻ നന്നായി സഹായിക്കും.
ഒരു ടീസ്പൂൺ ജീരകത്തിൽ ഏകദേശം 20 മുതൽ 21 ഗ്രാം അതിൽ വെറും 8 കലോറി മാത്രമേ ഉള്ളു. അതിനാൽ, ജീരക വെള്ളം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ അധിക കലോറികൾ ചേർക്കുന്നില്ല. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആൽഡിഹൈഡ്, തൈമോൾ, ഫോസ്ഫറസ് എന്നിവ കൊഴുപ്പ് ഇല്ലാതാക്കുന്ന ഏജന്റായി പ്രവർത്തിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ശരീര വ്യവസ്ഥയിൽ നിന്ന് വിഷ ഘടകങ്ങളെ പുറന്തള്ളാൻ ഉത്തമമാണ്.
സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ജീരകം നമ്മുടെ നിത്യജീവിതത്തിൽ നാം കഴിക്കുന്ന കറിക്കൂട്ടുകൾക്കും ഭക്ഷണ വിഭവങ്ങൾക്കും കൂടുതൽ രുചി പകരുന്നു . ഇത് കഴിക്കുന്നത് വഴി ശരീരത്തിന് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളും എണ്ണിയാൽ ഒടുങ്ങാത്തവയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക