സിനിമകളുടെ ജയപരാജയങ്ങള്‍ തികച്ചും പ്രവചനാതീതമാണ്. പ്രൊജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന സമയത്ത് താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമൊക്കെ കണക്കുകൂട്ടലുകള്‍ പലപ്പോഴും പിഴയ്ക്കാറുണ്ട്. ഒരു തിരക്കഥയുമായി ആദ്യം സമീപിച്ച നടൻ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മറ്റൊരു താരത്തെ വച്ച് ചെയ്ത സിനിമകള്‍ സൂപ്പര്‍ഹിറ്റ് ആയ നിരവധി കഥകള്‍ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു പാന്‍ ഇന്ത്യന്‍ സംവിധായകന് വേണ്ടെന്നുപറഞ്ഞ തിരക്കഥ പിന്നീട് ബമ്പര്‍ ഹിറ്റ് ആയി മാറിയ സാഹചര്യം നോക്കാം.
മറ്റാരുമല്ല, ബാഹുബലിയിലൂടെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികളുടെ ആദരവ് നേടിയ എസ് എസ് രാജമൗലിയാണ് ആ സംവിധായകന്. തിരക്കഥാകൃത്ത് അദ്ദേഹത്തിന്റെ അച്ഛന് വി വിജയേന്ദ്ര പ്രസാദിന്റെയും. ബാഹുബലിയുടെ കഥയും വിജയേന്ദ്ര പ്രസാദ് ആയിരുന്നു എഴുതിയത്. രാജമൗലി ബാഹുബലി ചിത്രീകരണ തിരക്കുകളില്‍ നില്‍ക്കുമ്പോഴാണ് താനെഴുതിയ മറ്റൊരു ചിത്രത്തിന്റെ കഥ വിജയേന്ദ്ര പ്രസാദ് മകനോട് പറഞ്ഞത്.
കഥ കേട്ട് രാജമൗലിയുടെ കണ്ണുകള്‍ നിറഞ്ഞു. അതുകണ്ട വിജയേന്ദ്ര പ്രസാദ് മകനോട് ചോദിച്ചു- “നീ ഈ സിനിമ ചെയ്യുന്നുണ്ടോ”? എന്നാല്‍ ഇത് മറ്റേതെങ്കിലും സംവിധായകര്‍ക്ക് കൊടുത്തോളൂ എന്നായിരുന്നു രാജമൗലി നൽകിയ മറുപടി. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ബജ്റംഗി ഭായ്ജാന് ആയിരുന്നു ആ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക