തിരുവനന്തപുരം: ദിലീപ് ചിത്രം ബാന്ദ്രക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ദിലീപ്, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയാണ് ബാന്ദ്രയുടെ തിരക്കഥ എഴുതിയത്. അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ് ബാന്ദ്രയുടെ ഹൈലൈറ്റ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം ചെയ്തിരിക്കുന്നത്. കെ ബി ഗണേഷ് കുമാറിനൊപ്പം കലാഭാവൻ ഷാജോണാണ് ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത്.
അതേസമയം ദിലീപിന്റേതായി അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം തങ്കമണിയാണ്. കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകൾക്കും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും തങ്കമണിയെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച ദിലീപിന്റെ 148-ാമത്തെ ചിത്രമാണ് തങ്കമണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക