തൃശൂർ: മലപ്പുറം തിരൂരിൽ അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം.
കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയതായി ഇന്ന് അമ്മ ശ്രീപ്രിയ മൊഴി നൽകിയിരുന്നു. ശ്രീപ്രിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂരിൽ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്.
11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തുവന്നത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് അമ്മ മൊഴി നൽകിയത്.
യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് മാസം മുന്‍പ് കുഞ്ഞിനെ കൊന്നതാണെന്ന് അമ്മ ശ്രീപ്രിയ പൊലീസില്‍ മൊഴി നല്കി.
ജയസൂര്യനും അച്ഛനും ചേര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്നും മൃതദേഹം ട്രെയിനില്‍ കൊണ്ടുപോയി തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിക്കുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. ജയസൂര്യന്റെ മാതാപിതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒന്നരവർഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീപ്രിയയെ, പോണ്ടിച്ചേരിയിൽ നിന്ന് മൂന്ന് മാസം മുമ്പാണ് ഭർത്താവിന്റെ ഒപ്പം താമിസിക്കുമ്പോൾ കാണാതായത്. പോണ്ടിച്ചേരിയിൽ നിന്ന് മുങ്ങിയ ശ്രീപ്രിയ കാമുകനും കുടുംബത്തോടെപ്പം പുല്ലൂരിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്.
തന്നെ മുറിയൽ അടച്ചുപൂട്ടി പിതാവും കാമുകനും ചേർന്ന് കുഞ്ഞിനെ അപയാപ്പെടുത്തിയെന്നാണ് ശ്രീപ്രിയ വെളുപ്പെടുത്തിയത്. 2 മാസം മുമ്പാണ് ശ്രീപ്രിയ ഉൾപ്പെടെയുളള സംഘം പുല്ലൂരിലെത്തി താമസം തുടങ്ങിയത്. ശ്രീപ്രിയ ഇവിടെ ഹോട്ടലലിൽ ജോലി ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുക്കാരും ഇടപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക