രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങി മുതിർന്ന ബിജെപി നേതാവ് ഡോ ഹർഷ വർധൻ. ലോക്സഭാ സീറ്റ് നൽകാത്തതാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതിന് ഹർഷ വർധനെ പ്രേരിപ്പിച്ചത്.
രണ്ടു തവണ കേന്ദ്ര ആരോഗ്യ മന്ത്രിയായിരുന്ന ഹർഷ വർദ്ധൻ ഒരു തവണ ഡൽഹി ആരോഗ്യ മന്ത്രിയും ആയിട്ടുണ്ട്. രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് നേതാക്കൾക്കും പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും അദ്ദേഹം നന്ദിയും അറിയിച്ചു.
” 50 വർഷം കാൺപൂരിലെ ജി എസ് വി എം മെഡിക്കൽ കോളേജിൽ എം ബി ബി എസിന് ചേർന്നപ്പോൾ ദരിദ്രരെ സഹായിക്കാനുള്ള സേവനം എന്ന് മാത്രമേ ചിന്തയിൽ ഉണ്ടായിരുന്നുള്ളൂ എന്നും ഈ ചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ജനങ്ങളുടെ ക്ഷേമത്തിനായി താൻ പ്രതിജ്ഞാബദ്ധനായിരുന്നു എന്നും പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള തന്റെ ബോധവൽക്കരണ ശ്രമങ്ങളും പുകയിലക്കെതിരായ പോരാട്ടവും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിച്ച അദ്ദേഹം പാർട്ടി അംഗങ്ങളോടും നേതാക്കളോടും അനുയായികളോടും നന്ദി പറയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക