നിവിൻ പോളി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ഏറെ കാലത്തിനു ശേഷമുള്ള നിവിന്റെ തിരിച്ചു വരവായാണ് ചിത്രത്തെ ആരാധകർ അടയാളപ്പെടുത്തുന്നത്. ചിത്രം മെയ് 1 ന് റിലീസായെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാരിസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റിഫനാണ്.
നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. രാഷ്ട്രീയ ആക്ഷേപ ഹാസ്യമായാണ് ചിത്രം ഒരുങ്ങുന്നത്.
അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അതേസമയം, നിവിൻ പോളിയുടെ ഒടുവിൽ തിയേറ്ററിലെത്തിയ ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ ആണ്. ചിത്രം തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.
ഛായാഗ്രഹണം സുദീപ് ഇളമൻ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ, എഡിറ്റർ ആൻഡ് കളറിങ് ശ്രീജിത്ത് സാരംഗ്, ജെയിക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക