ശരീരകലകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളായ ഹീമോഗ്ലാബിനാണ്. ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ശരീരം ഇരുമ്പ് ഉപയോഗിക്കുന്നു.ഇരുമ്പിന്റെ കുറവ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിലേക്ക് നയിക്കും. ശരീരത്തിലെ ചുവന്ന രക്തകോശങ്ങളിൽ ബ്ലഡ് പ്രോട്ടീൻ ആയ ഹീമോഗ്ലോബിന്റെ അളവ് സാധാരണയിലും അധികം ആകുന്ന അവസ്ഥയാണ് ഹീമോഗ്ലോബിൻ കൗണ്ട് കൂടുതൽ എന്നു പറയുന്നത്.
ചുവന്ന രക്തകോശങ്ങൾക്ക് ചുവപ്പു നിറം നൽകുന്നത് ഹീമോഗ്ലോബിൻ ആണ്. ഇത് ശരീരത്തിൽ എല്ലായിടത്തേക്കും ഓക്സിജൻ വിതരണം ചെയ്യാൻ സഹായിക്കുകയും തിരിച്ച് ശ്വാസകോശത്തിലേക്ക് കാർബൺഡയോക്സൈഡിനെ എത്തിക്കുകയും ചെയ്യുന്നു. ഉയർന്ന ഹീമോഗ്ലാബിൻ ഉള്ള അവസ്ഥയാണ് പോളിസൈത്തീമിയ.
സാധാരണ രക്തപരിശോധനയിലൂടെ ഈ അവസ്ഥ തിരിച്ചറിയുന്നത്. ജീവിതശൈലീ ഘടകങ്ങള്‍, പുകവലി, സമുദ്രനിരപ്പിൽ നിന്നും ഉയർന്ന സ്ഥലങ്ങളിൽ ജീവിക്കുന്നത്, ഹൃദയത്തകരാറുകൾ പോലുള്ള രോഗാവസ്ഥകൾ ഇതെല്ലാം ഈ അവസ്ഥയ്ക്കു കാരണമാകാം. ചുവന്ന രക്തകോശങ്ങളുടെ ഉൽപാദനം കൂട്ടുന്ന രോഗാവസ്ഥകളും ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ടിനു കാരണമാകാം.
സാധാരണയായി ഉയർന്ന ഹീമോഗ്ലോബിൻ കൗണ്ട് ഒരു ലക്ഷണങ്ങളും പ്രകടമാക്കില്ല. എന്നാൽ ചിലപ്പോൾ തലവേദന, തലകറക്കം, ക്ഷീണം, സന്ധികൾക്ക് വീക്കം, അകാരണമായി ശരീരഭാരം കുറയുക, ചർമത്തിന് മഞ്ഞനിറം ഇവ ഉണ്ടാകും. ഹീമോഗ്ലോബിൻ കൗണ്ട് ഉയരുന്നത് ഹൃദയാഘാതം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ തുടങ്ങിയ സങ്കീർണതകൾക്കു കാരണമാകാം.
ജീവിതശൈലിയും ചില രോഗാവസ്ഥകളും ആണ് ഹീമോഗ്ലാബിൻ കൗണ്ട് കൂടാൻ കാരണം. ഇതിലേക്കു നയിക്കുന്ന കാരണങ്ങളിൽ ചിലത് ഗുരുതരമാണ്.
പുകവലിയാണ് ഹീമോഗ്ലോബിന്‍ കൗണ്ട് കൂടാനുള്ള ഒരു കാരണം. സിഗരറ്റ് പുകയിലെ ഉയർന്ന അളവിലുള്ള
കാർബൺമോണോക്സൈഡിന് പകരമാകാൻ ഹീമോഗ്ലോബിന്റെയും ചുവന്ന രക്തകോശങ്ങളുടെയും അളവ് വർധിക്കും.
ഉയർന്ന സ്ഥലങ്ങളിൽ ജീവിക്കുന്നത് ഹീമോഗ്ലോബിന്‍ കൗണ്ട് കൂട്ടും. ചുറ്റുപാടുകളിലെ താഴ്ന്ന ഓക്സിജൻ പ്രഷർ മൂലം ശരീരത്തിന് ഓക്സിജൻ നില നിർത്താൻ കൂടുതൽ ഹീമോഗ്ലോബിൻ ആവശ്യമായി വരുന്നു.
നിർജലീകരണവും ഹീമോഗ്ലോബിൻ കൗണ്ട് കൂടാൻ കാരണമാകും. ശരീരത്തിലെ ഫ്ലൂയിഡിന്റെ അളവിൽ നിർജലീകരണം മൂലം വ്യത്യാസം വരും. ജലാംശം ധാരാളം ശരീരത്തിലെത്തുന്നത് ഹീമോഗ്ലോബിൻ കൗണ്ട് സാധാരണയിലേക്കെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക