ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു.
ഇതിൽ ഹൈ ഫൈബർ ഉള്ളതുകൊണ്ട് തന്നെ ഇത് ദഹനപ്രക്രിയ കൂട്ടുന്നതിനൊപ്പം കോൺസ്റ്റിപ്പേഷൻ വരാതിരിക്കാനും സഹായിക്കുന്നു. അതുമാത്രമല്ല ഫൈബർ കണ്ടന്റ് ഉള്ളതുകൊണ്ട് തടി കുറയ്ക്കേണ്ടവർക്കും നല്ലതാണ്. കൂടാതെ ഇതിൽ ആന്റിഓക്സിഡന്റ്സ് ഉള്ളതുകൊണ്ട് തന്നെ കാൻസറിനെ ചെറുക്കുന്നതിനും ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ചിയാ സീഡ് ബ്രേക്ക്ഫാസ്റ്റ് ആയും കഴിക്കാം. പാചകം ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇതിനാവശ്യമായ ചേരുവകൾ താഴെ..
പാചകം ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഇതിനാവശ്യമായ ചേരുവകൾ താഴെ..
അരക്കപ്പ് ഓഡ്സ്
ഒരു ടേബിൾ സ്പൂൺ ചിയാ സീഡ്
ലോ-ഫാറ്റ് മിൽക്ക് ആവശ്യത്തിന്
ഒരു ടേബിൾ സ്പൂൺ തേൻ
അൽപം പംപ്കിൻ സീഡ്, ബദാം, ആപ്പിൾ, പഴം
ഇവയെല്ലാം ഒരു അടപ്പുള്ള പാത്രത്തിലേക്കോ ഗ്ലാസ് ജാറിലേക്കോ നിറയ്ക്കാം. ശേഷം ഇവ നന്നായി ഇളക്കി ചേർത്ത് പാത്രം അടയ്ക്കുക. രാത്രി സമയത്ത് തയ്യാറാക്കി നേരെ ഫ്രിഡ്ജിൽ വയ്ക്കുക. രാവിലെ എടുത്ത് കഴിക്കുക.
വയർ നന്നായി കുറയുന്നതിനും ശരീര ഭാരം കുറയുന്നതിനും ഏറെ സഹായകരമാകുന്ന ബ്രേക്ക് ഫാസ്റ്റ് ആണിത്. ദിവസേന വർക്കൗട്ട് ചെയ്യുന്നതിനൊപ്പമാണ് ഈ ബ്രേക്ക് ഫാസ്റ്റ് ശീലമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക