പ്രശസ്ത ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലുള്ള കോകില ബെൻ ആശുപത്രിയിൽ താരം ആൻജിയോ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരം കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.
ഇന്ന് പുലർച്ചെയാണ് ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചൻ ഈ വർഷം ഇത് രണ്ടാം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്.
നേരത്തെ കൈത്തണ്ടയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായാണ് അദ്ദേഹം ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്. താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. 81 വയസ്സുകാരനായ താരം ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ്.
മെയ് 9ന് റിലീസ് ചെയ്യാനിരിക്കുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി ഇനി തീയറ്ററുകളിൽ എത്താൻ ഇരിക്കുന്ന ചിത്രം. അമിതാബച്ചനെ കൂടാതെ പ്രഭാസ്, കമൽ ഹാസൻ, ദീപിക പദുക്കോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതുകൂടാതെ ‘സെക്ഷൻ 84’ എന്ന ചിത്രവും റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക