രാവിലെ ബ്രേക്ക് ഫാസ്റ്റിന് എന്ത് ഉണ്ടാക്കും എന്ന് ആലോചിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ കറിയൊന്നും ഇല്ലാതെ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഇനി പറയുന്നത്. റേഷൻ കടയിൽ നിന്നും സാധാരണയായി ലഭിക്കുന്ന പച്ചരി ഉപയോഗിച്ചാണ് ഈ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കുന്നത്. പാലക്കാട്ടുകാർ സാധാരണയായി ‘കൊത്തിപ്പൊരി’ എന്ന വിളിപ്പേര് ഇട്ടിരിക്കുന്ന ഈ ബ്രേക്ക് ഫാസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ഇതിനായി തലേദിവസം തന്നെ കുറച്ച് പച്ചരിയെടുത്ത് നല്ലതുപോലെ കഴുകിയതിനു ശേഷം വെള്ളത്തിൽ കുതിർക്കാനായി വെക്കണം. രാവിലെ ഈ പച്ചരി നല്ലതുപോലെ കഴുകിയതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് അല്പം ചോറു കൂടി ചേർത്തു കൊടുക്കണം. പിന്നീട് എരുവിന് ആവശ്യമായ പച്ചമുളക്, കുറച്ച് ചെറിയ ഉള്ളി, അല്പം ചെറിയ ജീരകം,കുറച്ച് കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ അല്പം മാത്രം വെള്ളം ചേർത്ത് തരുതരുപ്പായി അരച്ചെടുക്കണം.
ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനുശേഷം അതിലേക്ക് അൽപ്പം എണ്ണ ഒഴിച്ചു കൊടുക്കാം. ശേഷം കുറച്ച് കടുകിട്ട് പൊട്ടിക്കാം. കടുക് പൊട്ടി വരുമ്പോൾ ഇതിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മുട്ട പൊരിച്ചെടുക്കുന്നത് പോലെ പൊരിച്ചെടുക്കണം. വളരെയധികം രുചികരമായ ‘കൊത്തിപ്പൊരി’ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക