കാലിലെ വെയ്നുകൾ (ഞരമ്പ് എന്നു നമ്മൾ തെറ്റായി വിളിക്കുന്ന രക്തകുഴലുകൾ) വീർത്ത്, തടിച്ച്, കെട്ട് പിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയ്നുകൾ എന്നു പറയുന്നത്. വളരെയധികം ആളുകളിൽ കാണുന്ന ഒരവസ്ഥയാണ് ഇത്.
പല കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയ്ൻ ഉണ്ടാകുന്നത്. അധിക നേരം നില്ക്കുമ്പോള് ശരീരഭാരം മുഴുവന്‍ കാലിന് കൊടുക്കുന്നത് കൊണ്ടാണ് പലപ്പോഴും വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. കാരണങ്ങള്‍ എന്തുതന്നെയായാലും വേരിക്കോസ് വെയിനുമായി ജീവിക്കുന്നവര്‍ അനുഭവിക്കുന്ന മാനസിക ശാരീരിക പ്രശ്നങ്ങള്‍ നിരവധിയാണ്.
കാലുകളിലെ നിറവ്യത്യാസം, കണങ്കാലിലുണ്ടാകുന്ന കറുപ്പ്, സിരകൾ ഉയർന്നു തടിച്ച് നീലനിറമാകുക, തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കാലുകളിൽ വേദന, തടിച്ച സിരകൾക്ക് സമീപം ചൊറിച്ചിലും അസ്വസ്ഥതകളും, കാലുകൾ കഴപ്പ്, പുകച്ചിൽ എന്നിവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ജീവിത ശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങൾ വെരിക്കോസ് വെയിൻ ഒരു പരിധിവരെ പ്രതിരോധിക്കും. വെരിക്കോസ് വെയിൻ പൂർണമായി തടയാൻ കഴിയില്ല. എന്നാൽ രക്തയോട്ടം കൂട്ടുകവഴി കൂടുതൽ സിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയാൻ കഴിയും.
എല്ലാ വെരിക്കോസ് വെയിനിനും ചികിത്സ വേണ്ട. ഇടയ്ക്കിടക്ക് ഇവ പൊട്ടി ധാരാളം രക്തനഷ്ടം സംഭവിക്കുക, ഇത് കാരണം കാലിൽ നീരും വേദനയും ഉണ്ടാകുക, കാലിന്റെ വണ്ണയിൽ നിറവ്യത്യാസവും ചൊറിച്ചിലും ഉണ്ടായി വൃണങ്ങൾ ഉണ്ടാകുക (varicose ulcer), കോസ്മെറ്റിക് കാരണങ്ങൾ എന്നിവ മൂലമാണ് പലപ്പോഴും ചികിത്സ വേണ്ടിവരുന്നത്.
ചെറിയ തോതിലുള്ള വെരിക്കോസ് വെയിനുകൾ ആണെങ്കിൽ അവയിൽ ഒരു മരുന്ന് കുത്തിവച്ച് ആ വെയിനുകളെ അടച്ചു കളയാം (sclerosant injection treatment). ചെറിയ സെഗ്മെന്റുകളിൽ മാത്രം ബാധിക്കുന്നതാണെങ്കിലേ ഇത് ഫലവത്താകൂ. എന്നിരുന്നാലും ഇതിന്റെ ചികിത്സ എന്തൊക്കെ ആണെന്ന് നോക്കാം.
1. സ്ക്ലിറോതെറാപ്പി
വളരെ ചെറിയ ഞരമ്പുകളിലേക്ക് പ്രത്യേകതരം രാസലായനി കടത്തിവിട്ട് കെമിക്കല്‍ ബോബിംഗ് എന്ന പ്രക്രിയയിലൂടെ നടത്തുന്ന ചികിത്സയാണ് സ്ക്ലിറോതെറാപ്പി. പാര്‍ശ്വഫലങ്ങളില്ല എന്നത് ഈ രീതിയുടെ മേന്മയാണ്. ആഴ്ചകള്‍ക്ക് ഉള്ളില്‍തന്നെ രോഗഗ്രസ്തമായ രക്തക്കുഴലുകള്‍ നശിച്ച് പോവുകയും ചെയ്യും.
2. എന്‍ഡോവീനസ് ലേസര്‍ തെറാപ്പി (EVLT)
അന്തര്‍ദേശീയരംഗത്ത് ഏറെ ശ്രദ്ധേയമായ ചികിത്സാരീതികളില്‍ ഒന്നാണ് ലേസര്ട്രിറ്റ്മെന്റ്. രക്ത ധമനിക്ക് ഉള്ളിലേക്ക് കയറ്റിവിടുന്ന കത്തീറ്റര്‍ വഴി ലേസര്‍ രോഗബാധിതമായ ഞരമ്പുകളില്‍ ഏല്‍പ്പിക്കുകയും അവ സാവധാനം കരിഞ്ഞുപോവുകയും ചെയ്യും. പാര്‍ശ്വഫലങ്ങളില്ല, ആശുപത്രി തുടര്‍ച്ചയായി താമസിക്കേണ്ട ആവശ്യമില്ല എന്നിവ ഈ ചികിത്സരീതിയെ ജനപ്രിയമാക്കുന്നു.
3. വീനസല് വെയിന്‍ ട്രീറ്റ്മെന്റ്
അതിനൂതനമായ ഒരു ചികിത്സയാണിത്. അള്‍ട്രാസൗണ്ട് സ്കാനിങ്ങിന്റെ സഹായത്തോടെ ഞരമ്പുകള്‍ക്ക് ഉള്ളിലെ തടസങ്ങള്‍ മനസിലാക്കുകയും തുടര്‍ന്ന് രക്തധമിനിയുടെ ഉള്ളിലേക്ക് കത്തീറ്റര്‍ ഉപയോഗിച്ച് Cyanoacrylate എന്ന മരുന്ന് നിക്ഷേ പിക്കുകയും, നേരിയ തോതില്‍ മര്‍ദം ചെലുത്തി തടസങ്ങളുള്ള ഞരമ്പുകളെ ഇല്ലാതെയാക്കുകയും ചെയ്യുന്ന രീതിയാണിത്. ചെലവ് കൂടുമെങ്കിലും ഈ ചികിത്സാരീതിയുടെ ഫലപ്രാപ്തി മികച്ചതാണ്.
4. സര്‍ജറി
ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ ഞരമ്പുകളെ മുറിച്ച് മാറ്റുന്ന രീതിയാണിത്. മറ്റ് ചികിത്സകള്‍ക്ക് പ്രസക്തിയില്ലാതെയാവുന്ന സാഹചര്യത്തില്‍ മാത്രമാണ് ഈ ചികിത്സാരീതി ഉപയോഗിക്കുന്നത്. മറ്റ് മൂന്ന് രീതികളെ അപേക്ഷിച്ച് കുറെക്കൂടി വേദനയുള്ളവാക്കുന്ന ചികിത്സയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക