ദാഹം തോന്നുമ്പോള്‍ എല്ലാവരും കുടിക്കുന്ന ഒന്നാണ് നന്നാറി സര്‍ബത്ത്. പ്രത്യേക രുചിയും തണുപ്പും നല്കുന്ന ഈ പാനീയം ക്ഷീണം അകറ്റാന്‍ വളരെ നല്ലതാണ്. ശരീരത്തിന് പെട്ടെന്നു തന്നെ ഊര്‍ജം നല്കുന്ന ഒന്നായതിനാല്‍ സര്ബത്തുകളില് രുചിയ്ക്കും മണത്തിനും വേണ്ടി മാത്രമല്ല, ഊര്‍ജത്തിനു കൂടി വേണ്ടിയാണ് ഇത് ചേര്‍ക്കുന്നത്. പ്രകൃതിദത്തമായ സസ്യങ്ങളില്‍ ഒന്നാണ് നന്നാറി (നറുനീണ്ടി).
പുല്ലിനോട് സാമ്യമുള്ള ഇലകള്‍ ഉളളതും നിറയെ വേരോടു കൂടി പടര്‍ന്നു വളരുന്ന ഒന്നാണ് നന്നാറി. ഇതിന്റെ കിഴങ്ങാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ധാരാളം ഔഷധ ഗുണങ്ങളുളള നന്നാറി പല ആയുര്‍വേദ മരുന്നുകളുടേയും പ്രധാന ചേരുവകളില്‍ ഉള്‍പ്പെടുന്നവയാണ്.
പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണ് നന്നാറി സത്ത്. ഇതിന്റെ വേരില്‍, കിഴങ്ങില്‍ നിന്നെടുക്കുന്ന സത്ത് മനുഷ്യ ശരീരത്തിന് ആരോഗ്യപരമായ ഒരുപാട് ഗുണങ്ങള്‍ നല്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ സഹായിക്കുകയും ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു.
നറുനീണ്ടി അല്ലെങ്കിൽ നന്നാറി എന്നറിയപ്പെടുന്ന ഔഷധസസ്യം കൊണ്ടുള്ള സിറപ്പ് വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാം. നന്നാറി വൈദ്യശാലകളിലോ കടകളിലോ വാങ്ങിക്കാൻ കിട്ടും.
ചേരുവകൾ
നന്നാറി – 4-5
ഗ്രാമ്പു – 4
ഏലക്കായ – 3
പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു അടികട്ടിയുള്ള പാത്രത്തിൽ പഞ്ചസാര ഇട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കുക ബ്രൗൺ നിറമാവുന്നതുവരെ. ശേഷം ഇതിലേക്ക് ഒരു പാത്രം വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഗ്രാമ്പു, ഏലക്കായ, ചതച്ച നന്നാറി എന്നിവ ഇട്ട് തിളപ്പിക്കുക. ചൂട് കുറഞ്ഞശേഷം അരിച്ചു ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
നന്നാറിയുടെ ചെളി പോവുന്നതിനായിട്ടാണ് ചിലർ മുട്ടയും ചേർത്താണ് സിറപ്പ് തയാറാക്കുന്നത്. ഈ സിറപ്പിൽ നിന്നും ആവശ്യമുള്ളപ്പോൾ സർബത്ത് ഉണ്ടാക്കാംഅതിനായി ഒരു ഗ്ലാസിൽ സിറപ്പ് കുറച്ച് ഒഴിച്ച് നാരങ്ങ പിഴിഞ്ഞ് വെള്ളമോ സോഡയോ ചേർത്ത് ഉണ്ടാക്കാം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക