തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മുതിർന്ന ബി ജെ പി നേതാവ് സദാനന്ദ ഗൗഡ. രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അദ്ദേഹം കോൺഗ്രസിലേക്ക് ഇല്ല എന്നും വ്യക്തമാക്കി. മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമാണ് ഡി വി സദാനന്ദ ഗൗഡ.
71 വയസ്സുകാരനായ അദ്ദേഹം നിലവിൽ ബംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിൽ ആയിരുന്ന അദ്ദേഹം കോൺഗ്രസ് പാർട്ടി തന്നെ കോൺഗ്രസിലേക്ക് ക്ഷണിച്ചിരുന്നു എന്നും അവിടേക്ക് ഇല്ല എന്നും വ്യക്തമാക്കി.
അഭിപ്രായ ഭിന്നതയെ തുടർന്ന് അദ്ദേഹം കോൺഗ്രസിലേക്ക് പോകുമെന്ന തരത്തിലും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം കോൺഗ്രസിലേക്ക് പോകും എന്ന തരത്തിലുള്ള വാർത്തകളിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു. .
ബി ജെ പി നേതൃത്വത്തോട് തിരഞ്ഞെടുപ്പിൽ സീറ്റ് തരാത്തതിൽ അതൃപ്തിയുണ്ടെന്നും നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രി ആകണം എന്നാണ് തന്റെ ആഗ്രഹമെന്നും വാർത്താ സമ്മേളനത്തിൽ ഗൗഡ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക