നടി രാഖി സാവന്തിനെതിരെ മാന നഷ്ട കേസ് നൽകി സമീർ വാങ്കഡെ. തനിക്കെതിരെ രാഖി സാവന്ത് നടത്തിയ അപകീർത്തികരമായ പരാമർശത്തിന് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കൺട്രോൾ ബ്യൂറോ മുംബൈ സോണൽ മേധാവി സമീർ വാങ്കഡെ ആണ് മാന നഷ്ട കേസ് ഫയൽ ചെയ്തിരിക്കുന്നത്.
മാധ്യമ ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്നയാളാണ് സമീർ വാങ്കഡെ എന്നും സെലിബ്രിറ്റികളെയാണ് അദ്ദേഹം അതിനായി ലക്ഷ്യം വെക്കുന്നത് എന്നും രാഖി സാവന്ത് നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സമീർ വാങ്കഡെ മാന നഷ്ടക്കേസ് നൽകിയിരിക്കുന്നത്. 11 ലക്ഷം രൂപയാണ് നഷ്ട പരിഹാരമായി സമീർ വാങ്കഡെ ആവശ്യപ്പെടുന്നത്.
നടൻ ഷാരൂഖാന്റെ മകൻ ആര്യൻ ഖാനെ 2021ൽ ലഹരി കേസ് ആരോപിച്ച് ആഡംബര കപ്പലിൽ നിന്ന് അറസ്റ്റ് ചെയ്തത് സമീർ വാങ്കഡെ ആണ്. ഈ കേസ് ഒത്തുതീർപ്പാക്കുന്നതിനായി കൈക്കൂലി വാങ്ങി എന്ന തരത്തിൽ നേരത്തെ സമീർ വാങ്കഡെക്കെതിരെ ആരോപണം ഉയർന്നിരുന്നു. കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരെ കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക