ശക്തമായ ഗർഭാശയ പേശികൾ, അമ്നിയോട്ടിക് ദ്രാവകം, സെർവിക്സിന് ചുറ്റുമുള്ള ഒരു മ്യൂക്കസ് പ്ലഗ് എന്നിവയാൽ സംരക്ഷിക്കപ്പെടുന്നതിനാൽ ഗർഭത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികത ഗർഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കുകയില്ലെന്നാണ് പഠനങ്ങൾ പറയുന്നത്.
ഒമ്പത് മാസം നീണ്ടുനിൽക്കുന്ന പ്രസവ യാത്രയിൽ സ്ത്രീകളുടെ ലൈംഗികാസക്തി വർദ്ധിച്ചേക്കാം. ഒപ്പം അടുത്തിടപഴകുന്നത് ആരോഗ്യപരമായ ചില ഗുണങ്ങളും ഉണ്ടാക്കിയേക്കാം. സങ്കീർണ്ണമായ ഗർഭാവസ്ഥയിൽ മാത്രം ഈ അവസ്ഥയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ നിങ്ങൾ ഡോക്ടറുമായി സംസാരിക്കുക.
ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭം അലസലിന് കാരണമാകില്ലെന്ന് മയോ ക്ലിനിക്ക് പറയുന്നു. ഗർഭപിണ്ഡം സാധാരണയായി വികസിക്കാത്തതിനാലാണ് മിക്ക ഗർഭം അലസലുകളും സംഭവിക്കുന്നത്. ലൈംഗിക ബന്ധവും മാസം തികയാതെയുള്ള പ്രസവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സെക്സ് മാസം തികയാതെയുള്ള പ്രസവത്തിലേക്ക് നയിക്കില്ല. എന്നാൽ ഗർഭകാലത്ത് ചില അവസ്ഥകളിൽ സെക്സ് ഒഴിവാക്കേണ്ടതായി വരുമെന്ന് വിദഗ്ധർ പറയുന്നു. നിരവധി തവണ ഗർഭം അലസൽ സംഭവിച്ചവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. സെർവിക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവരും ഗർഭകാലത്ത് സെക്സിലേർപ്പെടുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക