പലരും അനുഭവിക്കുന്ന വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. മൈഗ്രേൻ. ശക്തമായ തലവേദന കാരണം പലർക്കും ആ സമയങ്ങളിൽ ജീവിതെ പോലും മടുത്തു പോകുന്ന അവസ്ഥ. മൈഗ്രേൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് വേണമെങ്കിൽ പറയാം.
തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. നെറ്റിത്തടത്തിൽ അസഹനീയമായി തുടങ്ങുന്ന വിങ്ങലോട് കൂടിയാണ് മൈഗ്രേൻ ആരംഭിക്കുന്നത്. എന്നാൽ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യുന്നു. പലവിധ മരുന്നുകൾ മാറി മാറി കഴിച്ചാലും ചിലപ്പോൾ അസഹനീയമായ തലവേദന മാറിയെന്ന് വരില്ല.
ചെറിയ ശബ്ദങ്ങൾ പോലും അരോചകമാവുന്ന ഈ സമയങ്ങളിൽ ആളുകള്ഡ പലപ്പോഴും തനിച്ചിരിക്കാനാണ് ഇഷ്ടപ്പെടുക. വേദനയോടൊപ്പം ശർദ്ദി പോലുള്ള പ്രശ്നങ്ങളും നേരിടുന്നവരുണ്ട്. എന്നാൽ ഇപ്പോൾ ചൂട് കാലമാണ്. ഈ സമയങ്ങളിൽ മൈഗ്രേൻ പ്രശ്നം കൂടുതൽ വശളാക്കുന്നു. ചൂട് സമയത്ത് മൈഗ്രേൻ കൂടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
നിർജ്ജലീകരണം: ശരീരത്തിൽ ജലം നഷ്ടപ്പടുന്ന അവസ്ഥയാണ് നിർജ്ജലീകരണം. ഇത് മൈഗ്രേൻ പ്രശ്നത്തെ കൂടുതൽ വഷളാക്കുന്നു. കാരണം ചൂട് കാലമായതിനാൽ തന്നെ ശരീരം വിയർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശരീരത്തിൽ നിന്നും വലിയ തോതിൽ ജലം നഷ്ടപ്പെടുത്തുന്നു. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യാൻ കാരണമാകുന്നു.
വെയിൽ: പകൽ സമയങ്ങളിലെ വെയിലിന്റെ വെളിച്ചവും ചൂടി പോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്നു. കാരണം ശോഭയാർന്ന ആ പ്രത്യേക വെളിച്ചം നിങ്ങളുടെ കണ്ണുകളെ കൂടുതൽ സ്ട്രെയിൻ ചെയ്യിക്കുന്നു. ഇത് മൈഗ്രേൻ പ്രശ്നങ്ങൾ വഷളാക്കുന്നു.
മോശം കാറ്റ്: അന്തരീക്ഷ മലിനീകരണം മൈഗ്രേനിന് കാരണമാകും. പൊടി കലർന്ന കാറ്റും അന്തരീക്ഷവും ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമാക്കുന്നു.
ദിനചര്യയിലെ മാറ്റങ്ങൾ: മൈഗ്രേൻ അസുഖങ്ങൾ ഉള്ളവർ എപ്പോഴും ചിട്ടയായ ഒരു ദിനചര്യ പാലിക്കേണ്ടത് അനിവാര്യമാണ്. ശരിയായ ഉറക്കം, ദഹനം എന്നിവ. എന്നാൽ ചൂട് കൂടിയ അവസ്ഥ കാരണം പലർക്കും ഉറക്കമില്ലായ്മയും, അസിഡിറ്റി, ദഹനമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക