വേനൽ കടുത്തതോടെ ദാഹമകറ്റുന്നതിനായി പലവിധത്തിലുള്ള ജ്യൂസുകളും ഷെയ്ക്കുകളും ഡ്രിങ്കുകളും എല്ലാം നമ്മൾ പരീക്ഷിക്കാറുണ്ട്. പല കാലങ്ങളിൽ പല വിധത്തിലുള്ള ഡ്രിങ്കുകൾ ട്രെൻഡ് ആയി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയ ഒന്നാണ് മൊഹബത്ത് കാ സർബത്ത്.
തണ്ണിമത്തൻ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ ‘മൊഹബത്ത് കാ സർബത്ത്’ തയ്യാറാക്കാമെന്ന് നോക്കാം. ഇതിനായിആദ്യം തന്നെ കുറച്ച് പാൽ തണുപ്പിച്ച് എടുക്കണം. ഇത് വലിയ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര പൊടിച്ച് ചേർത്തു കൊടുക്കാം.
ഒരല്പം റോസ് സിറപ്പ്കൂടി ചേർത്തു കൊടുക്കണം. അല്പം ഏലക്കാപ്പൊടി കൂടി ചേർത്തതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. ശേഷം കുരുവെല്ലാം കളഞ്ഞ് വൃത്തിയാക്കിയെടുത്ത തണ്ണിമത്തൻ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുത്തത് കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം.
കുറച്ച് ഐസ്ക്യൂബ് കൂടി ചേർത്തതിനുശേഷം ഒന്നുകൂടി ഇളക്കി നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. ശേഷം ഇത് സെർവിങ് ഗ്ലാസിലേക്ക് ഒഴിച്ച് സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക