ചോറുണ്ടാക്കിയിട്ട് കഞ്ഞിവെള്ളം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പക്ഷെ ഈ കഞ്ഞിവെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- വേനല്ക്കാലമാകുന്നതോടെ നിര്‍ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തെ വളരെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കഞ്ഞിവെള്ളം കുടിക്കുക എന്നതാണ്. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. രാവിലെ തന്നെ കഞ്ഞിവെള്ളം കുടിച്ചാല്‍ മാനസികമായി ഉണര്‍വുണ്ടാകാനും സഹായിക്കും.
- വയറില്‍ എപ്പോഴും പ്രശ്നങ്ങളുള്ള വ്യക്തിയാണെങ്കില്‍ കഞ്ഞിവെള്ളം കുടിക്കുന്നത് വലിയ ഗുണം ചെയ്യും. വയറിളക്കമോ വയറുവേദനയോ മലബന്ധമോ അനുഭവപ്പെടുകയാണെങ്കില്‍, കുറച്ച് കഞ്ഞിവെള്ളം കുടിക്കുന്നത് വയറിന് ഗുണം ചെയ്യും.
- ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും കഞ്ഞിവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. ഭാരം കുറയ്ക്കാന്‍ കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും.
- ഡയറിയ, വയറിളക്കം പോലുള്ള അസുഖങ്ങളെ ഇല്ലാതാക്കാനും കഞ്ഞിവെള്ളം ഫലപ്രദമാണ്.കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതാണ് ഇതിനുള്ള മാര്‍ഗം. അതിരാവിലെ തന്നെ കുടിക്കുന്നതാണ് നല്ലത്.
- വൈറസ് ബാധ മൂലമുള്ള ഇന്ഫെക്ഷന് പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും.
- രോഗ പ്രതിരോധശേഷി കൂട്ടാനും കഞ്ഞിവെള്ളം ഗുണം ചെയ്യും. കഞ്ഞിവെള്ളത്തില്‍ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
- വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ കഞ്ഞിവെള്ളം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും മുഖക്കുരുവിനെ തടയാനും ഗുണകരമാണ്.
- അതുപോലെ മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മം തിളക്കമുള്ളതും മൃദുവായതുമാകാനും സഹായിക്കും. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്പോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക