നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ചേന. വിറ്റാമിന്‍ സി, ബി6, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ ഉള്ളതു കൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്രോഗം ചെറുക്കാനും ചേന ഉത്തമമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ ചേനയിൽ അടങ്ങിയിട്ടുണ്ട്.
ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചേന ഗുണം ചെയ്യും. കൂടാതെ, ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറയ്ക്കാനും ചേന കഴിക്കാം. ദിവസവും ചേന കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ചേന മറവിയെ തടയാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ ഓര്‍മശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.
- കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി ഒട്ടേറെ പോഷകങ്ങൾ ചേനയില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 6, ബി 1 റൈബോഫ്ലേവിൻ, ഫോളിക് ആസിഡ്, നിയാസിൻ, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയും ഇതിലുണ്ട്.
- ഒരു പ്രോബയോട്ടിക് ആയി പ്രവർത്തിക്കുന്ന ചേന ദഹനക്കേട് മാറാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
- ചേന കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോളിനെ തടയാനും സഹായിക്കും. കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയാണിത്.
- ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ സ്ത്രീകൾ ചേന കഴിക്കുന്നത് വളരെ നല്ലതാണ്.
- ഇത് ഈസ്ട്രജന്റെ അളവ് വർധിപ്പിക്കുകയും ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
- ഹെമറോയ്ഡുകളോ മലബന്ധമോ ഉള്ള ആളുകള്‍ക്ക് ചേന നല്ലതാണ്. കാട്ടുചേനയ്ക്കാണ് കൂടുതൽ ഔഷധ ഗുണമുള്ളത്.
- ചേനയുടെ ആന്റി ഇൻഫ്ലമേറ്ററി, വേദനസംഹാരി ഗുണങ്ങൾ സന്ധി വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറിയിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പല രോഗങ്ങളും ഗുരുതരമാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.
- വിറ്റാമിൻ ബി-6 കൊണ്ട് സമ്പന്നമായ ഈ പച്ചക്കറി സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നു.
- ചേനയിലെ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ ശരീരത്തിന് ഊർജം നൽകുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിഷാദം, ഉത്കണ്ഠ, ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡേഴ്സ് എന്നിവ ഉള്ളവര്‍ ചേന മിതമായ അളവില്‍ കഴിക്കുന്നത് ഗുണംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക