സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് . യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന് ചിദംബരം ഒരുക്കിയ ചിത്രം ഇപ്പോഴും വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ് ഏപ്രിൽ അഞ്ചിനാണ് ഒടിടിയിൽ എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
ബോക്സോഫീസിൽ 200 കോടിക്ക് മുകളിൽ നേട്ടം കൊയ്ത സിനിമ തമിഴ്നാട്ടിൽ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. കൊച്ചിയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന 11 സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഞ്ഞുമ്മൽ ബോയ്സ്.
സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്, അരുണ്‍ കുര്യന്, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിന് ഷാഹിര്‍, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക