നല്ല വെയിലിൽ വാടി തളർന്നിരിക്കുമ്പോൾ അൽപ്പം കരിക്കിൻ വെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവുമൊക്കെ പമ്പ കടക്കും. എന്നാൽ ക്ഷീണം മാറ്റി ഉന്മേഷം നൽകുക മാത്രമല്ല അതിനുമപ്പുറം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് കരിക്ക്.
കരിക്കിൽ ധാരാളം പോഷകങ്ങളും മിനറൽസും അടങ്ങിയിട്ടുണ്ട്. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകളും കരിക്കിൻ വെള്ളത്തിലുണ്ട്. ഇവയ്ക്ക് ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
രോഗപ്രതിരോധശേഷി വർധിപ്പിക്കും. കരിക്കിൽ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് .
ചർമ്മത്തിന്റെ ആരോഗ്യത്തിനും കരിക്ക് നല്ലതാണ്. ഒരു മായവും കലരുന്നില്ല എന്നതും ഇവയുടെ സവിശേഷതയാണ്. നിരന്തരം കരിക്ക് കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകുന്നതിനൊപ്പം സൗന്ദര്യവും വർധിപ്പിക്കുന്നു. ഇത്രയേറെ ഗുണങ്ങൾ ഉള്ള കരിക്ക് വെച് ഈ ചൂടത്ത് കുടിക്കാൻ ഒരു ടേസ്റ്റി മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ.
ചേരുവകൾ:
കരിക്ക് -2 എണ്ണം
വാനില ഐസ്ക്രീം -ഒരു സ്കൂപ്
ബദാം-6,7 എണ്ണം
പഞ്ചസാര-6 ടേബിൾ സ്പൂൺ
പാൽ -3/4 ലിറ്റർ
ഉണ്ടാക്കുന്ന വിധം:
ബദാം കുറച്ചു നേരം വെള്ളത്തിലിട്ട് വെച്ച് അതിന്റെ തൊലി കളഞ്ഞെടുക്കുക. കരിക്കിന്റെ കഴമ്പും കരിക്ക് വെള്ളവും ഒരുമിച്ച് മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് ഐസ്ക്രീമും പഞ്ചസാരയും ബദാമും പാൽ കട്ട ആക്കിയതും ഇട്ട് നന്നായൊന്നു അരച്ചെടുക്കുക. നമ്മുടെ ഇളനീർ ഷേക്ക് തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക