എല്ലാ വീട്ടിലും കാണപ്പെടുന്ന ചെടിയാണ് തുളസി ചെടി. ഹിന്ദുമതത്തിൽ തുളസിക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. തുളസി ചെടിക്ക് ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ, ആൻറിബയോട്ടിക് പോലുള്ള ഗുണങ്ങളുണ്ട്, ഇത് അണുബാധയെ ഇല്ലാതാക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു. സാംക്രമിക രോഗങ്ങളെ നേരിടാൻ തുളസി ഉത്തമമാണ്.
കൊറോണ കാലത്തും തുളസിയില ചേർത്ത കഷായവും വെള്ളവും ജനങ്ങൾക്ക് ഉപകാരപ്പെട്ടിരുന്നു. വർഷങ്ങളായി തുളസി ആയുർവേദത്തിൽ പല രോഗങ്ങൾക്കും ഉപയോഗിക്കുന്നു.
തുളസിയിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ചർമ്മത്തിനും ശരീരത്തിനും ഗുണകരമാണ്. ഒരു ആന്റിമൈക്രോബയൽ ആണ് തുളസി, ഇത് ചർമ്മ സംബന്ധമായ പല രോഗങ്ങൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തുളസി ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കാമെന്ന് അറിഞ്ഞിരിക്കാം.
മുഖത്തെ കറുത്ത പാടുകൾ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ തുളസി ഫേസ് പാക്ക് ഉപകാരപ്പെടും. ഇത് ഉണ്ടാക്കാൻ ആദ്യം ഒരു പാത്രത്തിലേക്ക് തുളസിയുടെ പേസ്റ്റ് ഇടുക. ഈ പേസ്റ്റിലേക്ക് ഓറഞ്ച് തൊലിയും ചേർക്കുക. ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ വീതം നാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് മിക്സ് ചെയ്യൂ.
ഇനി എല്ലാം നന്നായി മിക്സ് ചെയ്ത് പേസ്റ്റ് കറുത്ത പാടുകൾ ഉള്ള ഇടത്ത് പുരട്ടുക. മുഖത്തിന് പുറമെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടാം. തുളസിയുടെ ഈ പേസ്റ്റ് ഉപയോഗിച്ചാൽ കറുത്ത പാടുകൾ മാറുക മാത്രമല്ല, മുഖത്തിന് നല്ല തിളക്കം നൽകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക