പാദങ്ങള്‍ വിണ്ടു കീറുന്നത് മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നങ്ങളില്‍ പ്രധാനമാണ്. ഇതിനെ തടയാന്‍ ആദ്യം പാലിക്കേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാല്‍ കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ വീട്ടില്‍ തന്നെ ചെയ്യാൻ പറ്റിയ കുറച്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
വാഴപ്പഴത്തിൽ വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിന്റെ പള്‍പ്പ് കാലിലെ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് പതിവായി ചെയ്യുന്നത് പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ നല്ലതാണ്.
രണ്ട്…
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ തേനും ഉപകരിക്കും. ഇതിന് വേണ്ടി കുറച്ച് തേന്‍ കാലിലെ വിണ്ടുകീറിയ ഭാഗങ്ങളില്‍ പുരട്ടി മസാജ് ചെയ്യൂ.
മൂന്ന്…
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ച സാധനമാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേയ്ക്ക് കുറച്ച് ഉപ്പ് ലയിപ്പിച്ചതിന് ശേഷം ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇങ്ങനെ വയ്ക്കുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്.
നാല്…
ഇളം ചൂടുവെള്ളത്തിൽ നാരങ്ങാനീരും ഉപ്പും മിക്സ് ചെയ്ത് അതിൽ പാദങ്ങൾ മുക്കിവയ്ക്കുക. ശേഷം പാദങ്ങളിൽ നാരങ്ങാത്തൊണ്ട് കൊണ്ടുരസുക.
അഞ്ച്…
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും നല്ലതാണ് കഞ്ഞിവെള്ളം. ഇതിന് വേണ്ടി കുറച്ച് കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്പം വിനാഗരിയും ചേര്‍ത്ത് ലായനി തയ്യാറാക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക