സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ അപേക്ഷ ക്ഷണിച്ചു. ബിരുദം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. 968 ജൂനിയർ എൻജിനീയർ തസ്തികയിലേക്കാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 18 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും.
438 ജൂനിയർ എൻജിനീയർ തസ്തികയിലേക്കും ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ 37 ഒഴിവുകൾ, സിവിൽ വിഭാഗത്തിൽ ബ്രഹ്മപുത്ര ബോർഡിൽ ജൂനിയർ എൻജിനീയർ, മിനിസ്ട്രി ഓഫ് ജൽ ശക്തിയിൽ 2 ഒഴിവുകൾ, മെക്കാനിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ, സെൻട്രൽ വാട്ടർ കമ്മീഷനിൽ 12 ഒഴിവുകൾ, സിവിൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ, വാട്ടർ കമ്മീഷൻ 120, ഇലക്ട്രിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ, 121 സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ്, സിവിൽ വിഭാഗത്തിൽ നിയർ എൻജിനീയർ, സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് 217 ഒഴിവുകൾ എന്നിങ്ങനെയും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത് കൂടാതെ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ 2 ഒഴിവുകൾ, സിവിൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ 3 ഒഴിവുകൾ, മെക്കാനിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ ഡി ജി ക്യു നേവൽ പ്രതിരോധ മന്ത്രാലയത്തിൽ 3 ഒഴിവുകൾ, ഇലക്ട്രിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ ഡിജിക്യു നേവൽ പ്രതിരോധ മന്ത്രാലയത്തിൽ 3 ഒഴിവുകൾ, ഇലക്ട്രിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ ഫറാക്ക ബാരേജ് പ്രൊജക്റ്റ് ജൽ ശക്തി മന്ത്രാലയത്തിൽ 2 ഒഴിവുകൾ, സിവിൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ ഫറോക്ക് ബാരേജ് പ്രൊജക്റ്റ് ജല്ശക്തി മന്ത്രാലയം രണ്ട് ഒഴിവുകൾ, സിവിൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ മിലിറ്ററി എൻജിനീയർ സർവീസ്, ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ മിലിറ്ററി എൻജിനീയർ സർവീസ് സിവിൽ വിഭാഗത്തിൽ ജൂനിയർ എൻജിനീയർ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിൽ 6 ഒഴിവുകൾ എന്നിങ്ങനെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എസ് സി/ എസ് ടി, ഇ ഡബ്ലിയുഎസ്, വനിത, പിഡബ്ല്യു ബിഡി എന്നി വിഭാഗങ്ങളിലുള്ളവർ ഫീസ് അടക്കേണ്ടതില്ല. ഒ ബി സി വിഭാഗങ്ങളിലുള്ളവർക്കും അൺ റിസർവ്ഡ് വിഭാഗത്തിലുള്ളവർക്കും 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.ssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക