വീണ്ടും ട്രെയിനിൽ ടിടി ഇ ക്ക് നേരെ ആക്രമണം. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് ഭിക്ഷക്കാരൻ ടി ടി ഇ യെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിനാണ് ഭിക്ഷക്കാരൻ ടിടിഇ ജയസണെ ആക്രമിച്ചത്. ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് വച്ചാണ് സംഭവം നടന്നത്.
ടിക്കറ്റ് ചോദിച്ചതിന് ഭിക്ഷക്കാരൻ ടി ടി ഇ യെ ആദ്യം അടിക്കാൻ വരികയും പിന്നീട് മാന്താൻ വന്നപ്പോൾ ഒഴിഞ്ഞുമാറിയ ടി ടിഇ ക്ക് മൂന്നാമത്തെ തവണ കണ്ണിന് താഴെയായി പരിക്കേൽക്കുകയും ആയിരുന്നു. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ ഡി- 11 കോച്ചിലാണ് സംഭവം നടന്നത്.
ട്രെയിൻ പുറപ്പെട്ട ഉടൻ തന്നെ ആളുകളെ തള്ളി മാറ്റി ഭിക്ഷക്കാരൻ ട്രെയിനിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട ടിടി ഇ ജെയ്സൺ ഇയാളുടെ ടിക്കറ്റ് ആവശ്യപ്പെടുകയും ടിക്കറ്റില്ലെന്ന് പറഞ്ഞ് ഇയാൾ ഒഴിഞ്ഞുമാറുകയും ചെയ്തു. വീണ്ടും ടിക്കറ്റ് ആവശ്യപ്പെട്ട ടി ടി ഇ യെ തള്ളി മാറ്റി ഭിക്ഷക്കാരൻ മുഖത്ത് ഇടിക്കുകയായിരുന്നു. ജയ്സണ് വലതു കണ്ണിന് താഴെയായി പരിക്കേൽക്കുകയും ചെയ്തു.
ഭിക്ഷക്കാരനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടുന്ന ട്രെയിനിൽ നിന്നും ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു. ട്രെയിൻ ആലപ്പുഴയിലെത്തിയ ശേഷം പോലീസിൽ പരാതി നൽകിയ ജയ്സന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിന് ദൃക്സാക്ഷിയായ രണ്ടുപേരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക