തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയതാരം മീരാജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കുകയാണ് മരണം. ഏലിയാമ്മ ജോസഫ് ആണ് ജോസഫ് ഫിലിപ്പിന്റെ ഭാര്യ. മീരാ ജാസ്മിനെ കൂടാതെ ജിബി സാറാ ജോസഫ്, ജെനി സാറ ജോസഫ്, ജോർജ്, ജോയ് എന്നിവരാണ് മറ്റു മക്കൾ.
ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ ലോഹിതദാസ് സംവിധാനം ചെയ്ത ‘സൂത്രധാരൻ’ എന്ന ചിത്രത്തിലൂടെ 2001 ലാണ് മീരാജാസ്മിൻ അഭിനയരംഗത്ത് അരങ്ങേറ്റം മുറിക്കുന്നത്. നിഷ്കളങ്കയായ ശിവാനി എന്ന കഥാപാത്രത്തെ മീരാജാസ്മിൻ വളരെയധികം തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. ലോഹിതദാസ് തന്നെയാണ് മീരാജാസ്മിൻ എന്ന പേര് മീരക്ക് നൽകിയത്.
മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരവും മീരാജാസ്മിനെ തേടി എത്തിയിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും നിരവധി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മീരാജാസ്മിൻ അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുകയായിരുന്നു.
‘മകൾ’ എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളക്കുശേഷം അടുത്തിടെയാണ് താരം അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്. പിന്നാലെ പുറത്തിറങ്ങിയ ‘ക്യൂൻ എലിസബത്ത്’ എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. ‘ദി ടെസ്റ്റ്’ എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക