സസ്യാഹാരം ഇഷ്ടപ്പെടുന്ന ആളുകളുടെ ഭക്ഷണക്രമത്തിൽ പലപ്പോഴും ഇടം പിടിക്കുന്ന ഒന്നാണ് പനീർ. പാലിൽ നിന്ന് വേർതിരിച്ച് ഉണ്ടാക്കുന്ന ഉൽപ്പന്നമായ പനീറിൽ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പനീർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
പോഷകങ്ങളാൽ സമ്പുഷ്ടമാണ് പനീർ. പല്ലിന്റേയും എല്ലിന്റേയും വളർച്ചയ്ക്ക് പനീറിലെ കാൽസ്യം, ഫോസ്ഫറസ് എന്നിവ ഉപകാരപ്പെടും. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭക്ഷണശീലത്തിൽ തീർച്ചയായും പനീർ ഉൾപ്പെടുത്തുക എന്ന കാര്യത്തിൽ സംശയം വേണ്ട.
ചർമ്മസംബന്ധമായ പ്രശ്നങ്ങൾക്കും പനീർ നല്ലതാണ്. പനീറിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി ചർമ്മസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കും.
പനീറിലെ ട്രിപ്റ്റോഫാൻ സെറോടോണിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിൻറെ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുന്നു. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായകമാണ്.
തലച്ചോറിൻറെ നല്ല ആരോഗ്യത്തിന് അത്യാവശ്യം വേണ്ടുന്ന വൈറ്റമിൻ ബി12 പനീറിൽ സമൃദ്ധമായി ഉൾപ്പെടുന്നു. നാഡീവ്യൂഹ വ്യവസ്ഥയുടെ ശരിയായില്ല പ്രവർത്തനത്തിന് സഹായിക്കുന്ന വൈറ്റമിൻ ബി12 ധാരണ ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെയും തടയുന്നു. പലപ്പോഴും വൈറ്റമിൻ ബി12 അഭാവം സസ്യാഹാരികളിൽ കാണാറുണ്ട്. ഇത് പരിഹരിക്കാൻ ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക