മൾബെറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ശരിയായ അറിവില്ല. വിറ്റാമിനുകളും പോഷകങ്ങളും സമ്പുഷ്ടമായി അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിൽ മൾബറി കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ഒത്തുചേർന്ന രുചിയാണിതിന്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍, കാത്സ്യം എന്നിങ്ങനെ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവർ മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. കലോറി വളരെ കുറവാണ് മള്‍ബെറിയില്‍. മൾബെറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞ തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബെറി വണ്ണം കുറയ്ക്കാന്‍ നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉൾപ്പെടുന്ന മള്‍ബെറി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അകാല വാർധക്യം തടയാന്‍ മൾബറി സഹായിക്കും. ഇതിനൊപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും.
എല്ലുകളുടെ ആരോഗ്യത്തിന് ഇവ ഉപകാരപ്പെടും. മള്‍ബെറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നത്.
ഹൃദയാരോഗ്യത്തിന് മൾബെറി ഏറേ നല്ലതാണ്. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക