സംസ്ഥാനത്ത് കർശന ഉപാധികളോടെ വേനൽ അവധി ക്ലാസുകൾ നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. സിബിഎസ്ഇ സ്കൂളുകൾക്കാണ് കർശന ഉപാധികളോടെ വേനലവധി ക്ലാസ് നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്.
രാവിലെ 7 മണി മുതൽ പത്തു മണി വരെ വേനൽ അവധി ക്ലാസുകൾ നടത്താനാണ് അനുമതി. കഴിഞ്ഞ വർഷം കുട്ടികൾക്ക് വേനലവധി ക്ലാസുകൾ നടത്തുന്നത് പൂർണമായി പൊതു വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചിരുന്നു. വേനലവധി ക്ലാസുകൾ നടത്തുന്നത് പൂർണമായി നിരോധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി രാവിലെ ഏഴു മുതൽ പത്തുവരെ സ്കൂളുകൾക്ക് ക്ലാസുകൾ നടത്താൻ അനുമതി നൽകിയത്.
കഴിഞ്ഞവർഷം അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കുട്ടികളിൽ മാനസിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്നും കൂടാതെ വേനൽക്കാലത്തെ ചൂട് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കിയത്.
അവധിക്കാലത്ത് സിബിഎസ്ഇ, ഐസിഎസ്ഇ, ഗവ. എയ്ഡഡ്, അൺ എയ്ഡഡ് തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ നടത്തരുതെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക