നോക്കിയ ബ്രാന്‍ഡ് ലൈസന്‍സിയായ എച്ച്എംഡി പുറത്തിറക്കിയ സ്മാര്‍ട്ട്ഫോണാണ് നോക്കിയ ജി42 5ജി. ഏറെക്കാലത്തിനു ശേഷം നോക്കിയ സ്മാര്‍ട്ട്ഫോണുകളിലേക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സാധിച്ച മോഡലായിരുന്നു ജി42 5ജി. ബജറ്റ് വിലയില്‍ ലഭിക്കുന്ന 5ജി സ്മാര്‍ട്ട്ഫോണ്‍, 11 ജിബി റാം, ഒറ്റ ചാര്‍ജില്‍ 3 ദിവസം വരെയുള്ള ബാറ്ററി ലൈഫ് ഉള്ള ഫോണ്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ നോക്കിയ ജി42 5ജിക്ക് ഉണ്ടായിരുന്നു.
ലോഞ്ച് ചെയ്യുന്ന സമയത്ത് നോക്കിയ ജി42 5ജിയുടെ വില 12,599 രൂപ ആയിരുന്നു. എന്നാലിപ്പോള്‍ വെറും 9999 രൂപ വിലയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് 3000 രൂപയുടെ ഡിസ്കൗണ്ട് ലഭിച്ചിരിക്കുന്നു. ഇത് കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഈ 5ജി ഫോണിന് ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും. അതിനാല്‍ നോക്കിയ ജി42 5ജി ഇപ്പോള്‍ 9500 രൂപയില്‍ താഴെ വിലയില്‍ ആമസോണില്‍ നിന്ന് വാങ്ങാന്‍ സാധിക്കും.
6 ജിബി റാമും 5 ജിബി വെര്‍ച്വല്‍ റാമും ചേര്‍ന്ന് 11ജിബി റാം പിന്തുണ ലഭിക്കും. 128GB ആണ് ഇന്റേണല്‍ സ്റ്റോറേജ്. ആന്‍ഡ്രോയിഡ് 13ല്‍ ആണ് ഫോണ്‍ എത്തുന്നത് എങ്കിലും രണ്ട് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡുകളും മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാല്‍ ആന്‍ഡ്രോയിഡ് 15 വരെയുള്ള അപ്ഡേറ്റ് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക