ന്യൂഡൽഹി: വരുന്ന ദിവസങ്ങളിൽ രാജ്യത്തെ ചില സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, ഝാർഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിന് അനുഭവപ്പെടാൻ സാധ്യതയുള്ളതായും വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലം ആയത് കൊണ്ട് തന്നെ കനത്ത സുരക്ഷ മുൻകരുതലുകൾ വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മേധാവി മൃത്യഞ്ജയ് മൊഹപാത്ര വ്യക്തമാക്കി.
കേരളത്തിൽ ഏപ്രിൽ 7 മുതൽ 11 വരെ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നിലവിൽ പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.
കൊല്ലത്ത് 40, തൃശൂരിൽ 39, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാൻ സാധ്യതയുള്ളതായും കലാനസ്ഥാ വകുപ്പ് നിർദേശം നൽകും. സാധാരണ അന്തരീക്ഷ താപനിലയേക്കാള്‍ 2 മുതൽ 4 ഡിഗ്രി സെല്‍ഷ്യസ് അധികമായിരിക്കും ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക