ഇസ്ലാം മത വിശ്വാസികൾ സമാധാനത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. എല്ലാ തിരക്കുകളിൽ നിന്നും കുടുംബത്തോടൊപ്പം ഒത്തുകൂടലിന്റെ ദിവസത്തിൽ തന്റെ പെരുന്നാൾ ഒർമ്മകൾ പങ്കുവെയ്ക്കുകയാണ് പ്രശസ്ത സംവിധായകൻ ബ്ലെസി. ഒരു യൂട്യൂബ് ചാനലിലൂടെയാണ് 2022-ലെ സഹാറ മരുഭൂമിയിലെ ആടുജീവിതത്തിന്റെ ചിത്രീകരണ ദിവസങ്ങളിലെ നോമ്പ് ഓർമ്മകള് ബ്ലെസി ഓർത്തെടുക്കുന്നത്.
വിശാലമായ മരുഭൂമിയിൽ പരവതാനികൾ വിരിച്ച് വിഭവങ്ങൾ നിരത്തി നോമ്പ് തുറക്കുന്നതും നിസ്കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ബ്ലെസി ഓർത്തെടുക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ആടുജീവിതം തിയേറ്ററുകളിൽ നിങ്ങളുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണെന്നും ബ്ലെസി പറയുന്നു.
ആടുജീവിതത്തിൽ മുരുഭൂമി താണ്ടുന്ന ഭാഗം ഷൂട്ട് ചെയ്തത് ഒരു നോമ്പ് കാലത്താണ്. അന്ന് നോമ്പ് എടുത്തുകൊണ്ട് ഈ സിനിമയോടൊപ്പം നിൽക്കുകയും അതിന് വേണ്ടി പ്രത്യേകമായി രീതിയിൽ അതിരാവിലെ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും പകൽ മുഴുവൻ അവർക്ക് വിശ്രമം കൊടുക്കുകയും വൈകുന്നേരം ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുന്ന പ്രക്രിയയിലേക്ക് പോവുകയും ചെയ്യുന്ന രീതിയിൽ ഷെഡ്യുൾ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നോമ്പുകാലം ചെലവഴിച്ചത്, ബ്ലെസിഓർത്തെടുത്തു.
അതേസമയം, ‘ആടുജീവിതം’ ഖത്തറിൽ പ്രദർശനം ആരംഭിച്ചു. ഖത്തറിലെ സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ഖത്തറിൽ വിലക്കുണ്ടായേക്കും എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും സെൻസറിങ് നടപടികൾ പൂർത്തിയായതിന് പിന്നാലെ ഖത്തറിലും ചിത്രം പ്രദർശനം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക