ചർമ്മം സംരക്ഷിക്കുന്നതിന് പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ മാറി മാറി ഉപയോഗിക്കുന്നവരാണ് നമ്മൾ എല്ലാവരും. ഇന്ന് വിപണികളിൽ കിട്ടുന്ന പല സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളും നമുക്ക് പുതുമയുള്ളതും മികവുറ്റതുമായ ചർമ്മസൗന്ദര്യം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് നൽകുക വെറും താൽക്കാലികം ഫലം മാത്രമായി മാറിയിരിക്കുന്നു.
ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ആവശ്യമായ പോഷകങ്ങൾ നൽകുക എന്നതാണ്. അതിനായി സഹായിക്കുന്ന ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം…
ഒന്ന്…
മഞ്ഞൾ വെള്ളം ദിവസവും കുടിക്കണമെമെന്ന് ചർമ്മത്തിന് നല്ലതാണ്. ഇത് ഏറ്റവും ശക്തമായ ആന്റി – ഇൻഫ്ലമേറ്ററി പാനീയമാണ്. ശരീരത്തിന്റെ നിറത്തിന് തിളക്കം നൽകാൻ മഞ്ഞൾ സഹായിക്കുന്നു. ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും വിഷവസ്തുക്കളിൽ നിന്ന് രക്തം ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.
രണ്ട്…
ഉയർന്ന പോഷകഗുണവും ആന്റിഓക്സിഡന്റും ഉള്ളതിനാൽ കരളിനെ ശുദ്ധീകരിക്കാനും രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കാനും നല്ലതാണ് തക്കാളി കാരറ്റ് ജ്യൂസ്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ഈ ജ്യൂസ് കഴിക്കുന്നത് ശരീരത്തിന് സ്വാഭാവിക ജലാംശവും മോയ്സ്ചറൈസേഷനും പകരാനും ചർമ്മത്തിന്റെ ഘടനയ്ക്ക് സ്വാഭാവിക തിളക്കം നൽകാനും സഹായിക്കുന്നു.
മൂന്ന്…
നെല്ലിക്ക ജ്യൂസ് ആണ് ചർമ്മത്തിനായി കഴിക്കാവുന്ന മറ്റൊന്ന്. പ്രതിരോധശേഷി കൂട്ടുന്ന ഗുണങ്ങൾ ഈ ജ്യൂസിനുണ്ട്. ചർമ്മത്തിന് തിളക്കം നൽകാനും ടോണിംഗ് നൽകാനും ചർമ്മത്തെ ഇറുകിയതാക്കാനും സഹായിക്കുന്നു. ജ്യൂസിൽ ഉൾപ്പെടുന്ന വിറ്റാമിൻ സി ദഹനത്തിനും സഹായിക്കുന്നു.
നാല്…
കറ്റാർവാഴ ജ്യൂസ് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന് ആശ്വാസം നൽകുന്നതിനും സഹായിക്കുന്നു. അണുബാധ, മുഖക്കുരു, പാടുകൾ എന്നിവ കുറയ്ക്കാനും ഇത് അലോ വേര സഹായിക്കുന്നു. കറ്റാർവാഴ ജ്യൂസ് ദിവസവും കഴിക്കുന്നത് ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക