ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് സനുഷ സന്തോഷ്. ബേബി സനുഷയായി എത്തിയ താരത്തെ മലയാളികളുടെ വീട്ടിലെ ഒരു കുട്ടി എന്ന നിലയിലാണ് ഓരോ പ്രേക്ഷകരും സ്വീകരിച്ചിരുന്നത്. കുറേക്കാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ ചെറിയൊരു ഇടവേള എടുത്തിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും സജീവമായിട്ടുണ്ട്.
ലണ്ടനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും വീഡിയോകളും ആണ് താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ‘ലൈഫ്’ എന്ന ഹാഷ് ടാഗോടുകൂടി “ദൈവം വേദനയെ സമാധാനമാക്കി മാറ്റുമ്പോൾ തിളക്കം വ്യത്യസ്തമാണ്” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വിശേഷം തിരക്കിയും മറ്റും കമന്റുകൾ നൽകിയിരിക്കുന്നത്.
ഇത് സനുഷയായിരുന്നോ എന്നും തിരിച്ചറിയാനാവാത്ത വിധം താരത്തിന് മാറ്റം സംഭവിച്ചിരിക്കുന്നു എന്ന് പറയുന്നവരും കുറവല്ല. ‘കല്ലുകൊണ്ട് ഒരു പെണ്ണ്’ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച സനുഷ നിരവധി ചിത്രങ്ങളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമായിരുന്ന താരം നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
‘മിസ്റ്റർ മരുമകൻ’ എന്ന ദിലീപ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് താരം പിന്നീട് ചില സിനിമകളിൽ ഗംഭീര അഭിനയം കാഴ്ച വെക്കുകയും ചെയ്തു. ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962’ എന്ന ചിത്രമാണ് താരം വേഷമിട്ട് ഏറ്റവും ഒടുവിൽ റിലീസിന് എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക