പലരും വീടുകളിൽ ദൈവങ്ങളുടെ ചിത്രങ്ങളും പ്രതിമകളും വച്ച് ആരാധിക്കാറുണ്ട്. ഇതിൽ പ്രധാനമാണ് കൃഷ്ണവിഗ്രഹം. ശ്രീകൃഷ്ണ ഭഗവാന് എല്ലാവര്ക്കും പ്രിയപ്പെട്ടവനാണ്. സമ്പത്തിന്റെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി അറിയപ്പെടുന്നു. നമ്മളില്‍ പലരും വലിയതോ ചെറുതോ ആയ ശ്രീകൃഷ്ണ വിഗ്രഹം വീട്ടില്‍ സൂക്ഷിക്കാറുണ്ട്.
ഭഗവാന്റെ ഒരു വിഗ്രഹം വീട്ടില്‍ സൂക്ഷിക്കുന്നത് സൂചിപ്പിക്കുന്നത് ഭഗവാന് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ്. കൂടാതെ വിഷുവിന് കണിയൊരുക്കുമ്പോൾ നിർബന്ധമായും വയ്ക്കാറുള്ള ഒന്നാണ് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം. എന്നാൽ വീടുകളിൽ ഈ വിഗ്രഹം സൂക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
വീടുകളിൽ തെറ്റായ ദിശയിലാണ് ശ്രീകൃഷ്ണഭഗവാന്റെ വിഗ്രഹം സൂക്ഷിക്കുന്നതെങ്കിൽ നിർഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നാണ് പറയപ്പെടുന്നത്. അതിനാൽ വടക്ക്-കിഴക്ക് ദിശയിൽ വേണം വിഗ്രഹം സ്ഥാപിക്കാൻ. വിഗ്രഹത്തിന്റെ മുഖം കിഴക്ക് നിന്ന് പടിഞ്ഞാറേയ്ക്കാണെന്ന് ഉറപ്പുവരുത്തുക. കൂടാതെ കിടപ്പ് മുറിയുടെയോ കുളിമുറിയുടെയോ ഭിത്തിയോട് ചേർത്ത് വയ്ക്കാനും പാടുള്ളതല്ല.
വിഗ്രഹം വയ്ക്കുന്ന സ്ഥലത്തിന്റെ ഉയരവും ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രാർത്ഥിക്കുന്നയാളുടെ കണ്ണിന് സമമായി വേണം വിഗ്രഹം വയ്ക്കാൻ. വിഗ്രഹം ഇരിക്കുന്ന സ്ഥലത്ത് ശരിയായ രീതിയിൽ പ്രകാശം ലഭിക്കേണ്ടത് ആവശ്യമാണ്. പ്രകാശ ശ്രോതസ് തെക്ക്-കിഴക്ക് ദിശയിൽ നിന്ന് വിഗ്രഹത്തിലേയ്ക്ക് പതിക്കണം.പുല്ലാങ്കുഴൽ, പശുക്കിടാവിന്റെ പ്രതിമ, മയിൽപ്പീലി, താമര, വെണ്ണ, വൈജയന്തി മാല എന്നിവയും പൂജാമുറിയിൽ വിഗ്രഹത്തോടൊപ്പം സ്ഥാപിക്കുന്നത് വളരെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക