സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഓലന്‍. ഓലന്‍ ഇല്ലെങ്കില്‍ സദ്യ പൂര്‍ണ്ണമാവില്ല എന്നാണ് പറയാറുള്ളത്. വളരെയെളുപ്പത്തില്‍ ഉണ്ടാക്കാവുന്നതുമായ ഒരു ഉപവിഭവമാണ് ഓലൻ. ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വെക്കാറുണ്ട്. വിഷു അടുത്തെത്തിയപ്പോൾ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഓലൻ ഉണ്ടാക്കിയാല്ലോ.
ചേരുവകൾ
കുമ്പളങ്ങ- ഒരു ചെറിയ കഷ്ണം
പച്ച മുളക്-2 എണ്ണം
വന്‍പയര്‍- ഒരു പിടി
എണ്ണ-ഒരു സ്പൂണ്‍
കറിവേപ്പില
തേങ്ങ പാല് – അരമുറി തേങ്ങയുടെ പാൽ
തയ്യാറാക്കുന്ന വിധം
പാകം ചെയ്യുന്ന വിധം
തേങ്ങാ പാൽ പിഴിഞ്ഞ് ആദ്യത്തെ പാല് എടുത്തു മാറ്റി വയ്ക്കുക. രണ്ടാംപാലും, മൂന്നാം പാലും എടുക്കുക. വന്‍പയര്‍ പകുതി വേവാകുമ്പോള്‍ കുമ്പളങ്ങയും പച്ചമുളക് കീറിയതും ഇട്ടു വേവിക്കുക. നല്ലപോലെ വെന്തു ഉടയുമ്പോൾ ഉപ്പ് ചേർക്കണം. ചെറു തീയില്‍ തേങ്ങാ പാൽ ചേർത്ത് ഇളക്കുക. ഒന്നു ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി എണ്ണയും കറിവേപ്പിലയും ചേർക്കുക. ചാറ് അധികം കുറുകിയും അധികം അയഞ്ഞും ഇരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക