സാംസങ് ഗാലക്സിയുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ എം55 5ജി ( Samsung Galaxy M55 5G ) ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകളുടെ സെഗ്മെന്റിലേക്കാണ് സാംസങ് ഈ 5ജി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ഗാമിയായ ഗാലക്സി എം54 ല്‍നിന്ന് ഒട്ടേറെ നവീകരണങ്ങളുമായാണ് പുതിയ എം55 5ജി എത്തിയിരിക്കുന്നത്.
25000 രൂപയ്ക്കും 35000 രൂപയ്ക്കും ഇടയില്‍ വാങ്ങാവുന്ന മൂന്ന് വേരിയന്റുകളിലാണ് സാംസങ് പുതിയ ഗാലക്സി എം55 5ജി പുറത്തിറക്കിയിരിക്കുന്നത്. ലോഞ്ച് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ പ്രാരംഭ വേരിയന്റ് 25000 രൂപയില്‍ താഴെ വിലയില്‍ സ്വന്തമാക്കാനും സാധിക്കും.
സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, 50എംപി ക്യാമറകള്‍, 6,000എംഎഎച്ച് ബാറ്ററി അടക്കം മികച്ച ഫീച്ചറുകള്‍ തന്നെ ഈ സ്മാര്‍ട്ട്ഫോണിലുണ്ട്.
ഡെനിം ബ്ലാക്ക്, ലൈറ്റ് ഗ്രീന്‍ നിറങ്ങളില്‍ സാംസങ് ഗാലക്സി M55 5ജി ലഭ്യമാകും. ഇതിന്റെ 8ജിബി+ 128ജിബി പ്രാരംഭ വേരിയന്റിന് 26,999 രൂപയാണ് വില. 8ജിബി + 256 ജിബി വേരിയന്റിന് 29,999 രൂപയും 12ജിബി+ 256 ജിബി വേരിയന്റന് 32,999 രൂപയും നല്‍കണം.
ആമസോണ്‍, സാംസങ് ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ വാങ്ങാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുമ്പോള്‍ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാല്‍ ഗാലക്സി എം55 പ്രാരംഭ വേരിയന്റ് തുടക്കത്തില്‍ 24,999 രൂപ വിലയില്‍ വാങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക