തിരുവനന്തപുരം (www.realnewskerala.com) : മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തില്‍ പുതിയതായി നിർമ്മിച്ച ഭീമാകാരമായ ആഞ്ജനേയ ശില്പവും വൈകുണ്ഠവും ദേവലോകവും ലോക ജനതയ്ക്കായി സമർപ്പിച്ചു. വിഷു ദിനത്തിൽ വിഷുക്കണിക്കും പൂജകള്‍ക്കും ശേഷം ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.
ഹനുമാൻ ശില്പത്തിന്റെ ഉള്ളിലൂടെ കടന്നാണ് വൈകുണ്ഠത്തിലേക്ക് പ്രവേശിക്കുന്നത്. വൈകുണ്ഠത്തിലെത്തി ദർശനം നടത്തിയതിനു ശേഷമാണ് ദേവലോകത്തേക്ക് പ്രവേശിക്കുന്നത്.
ശ്രീരാഗം എക്സ്പോർട്സ് മാനേജിംഗ് ഡയറക്ടർ ശിവശങ്കരൻ നായർ, സുബ്ബയ്യൻ, ക്ഷേത്ര മേല്‍ശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു. വ്ലാത്താങ്കര സുരേഷാണ് ഹനുമാൻ പ്രതിമയുടെ ശില്പി, ദേവലോകത്തിന്റെ ശില്പി വട്ടവിള ആർ.സെല്‍വരാജാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക