മൂന്ന് പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി നോക്കിയ. നോക്കിയ 230 (2024), നോക്കിയ 6310 (2024), നോക്കിയ 5310 (2024) എന്നിവയാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഈ മൂന്ന് പുതിയ നോക്കിയ ഫോണുകളും കമ്പനിയുടെ ആഗോള വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയുടെ വില വിവരങ്ങള്‍ ലഭ്യമല്ല.
മുന്‍ മോഡലുകളില്‍ കണ്ടിട്ടുള്ള പരിചിതമായ ഡിസൈനുകളില്‍ തന്നെയാണ് പുതിയ നോക്കിയ ഫോണുകളും എത്തിയിരിക്കുന്നത്. മുന്‍പ് അവതരിപ്പിച്ചിട്ടുള്ള മോഡലുകളുടെ പുതിയ വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. അതിനാലാണ് അവയുടെ പേരിനൊപ്പം ബ്രായ്ക്കറ്റില്‍ വര്‍ഷവും ഇടംപിടിച്ചിരിക്കുന്നത്.
Nokia 230 (2024) ന്റെ പ്രധാന ഫീച്ചറുകള്‍ – 2.8 ഇഞ്ച് (320 x 240 പിക്സലുകള്‍) QVGA ഡിസ്പ്ലേയാണ് ഇതിലുള്ളത്. യൂണിസോക് 6531F പ്രോസസര്‍, 8എംബി റാം, 16എംബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 32ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൗകര്യം ഡ്യുവല്‍ സിം ഓപ്ഷന് എന്നിവ ഈ ഫീച്ചര്‍ ഫോണിലുണ്ട്.
സീരീസ് 30+ ഒഎസില്‍ ആണ് നോക്കിയ നോക്കിയ 230 (2024) പ്രവര്‍ത്തിക്കുന്നത്. LED ഫ്ലാഷോടു കൂടിയ 2MP ഫിക്സഡ് ഫോക്കസ് റിയര്‍ ക്യാമറ, എല്‍ഇഡി ഫ്ലാഷോടു കൂടിയ 2എംപി ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്. 2G (900/1800), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയാണിതിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.
Nokia 6310 (2024) ന്റെ പ്രധാന ഫീച്ചറുകള്‍ – 2.8 ഇഞ്ച് (320 x 240 പിക്സലുകള്‍) QVGA ഡിസ്പ്ലേ, യൂണിസോക് 6531F പ്രോസസര്‍, 8എംബി റാം, 16എംബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം, ഡ്യുവല്‍ സിം, സീരീസ് 30+ ഒഎസ് എന്നിവ ഇതിലുണ്ട്.
LED ഫ്ലാഷോടുകൂടിയ 0.3MP VGA പിന് ക്യാമറ (ടോര്‍ച്ച്), 3.5എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ (വയര്‍ഡ് & വയര്‍ലെസ് ഡ്യുവല്‍ മോഡ്), എംപി3 പ്ലെയര്‍, 2G (900/1800), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയാണ് നോക്കിയ-6310 (2024) ന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍. ഇതിന്റെ ആദ്യ മോഡല്‍ 2021ല്‍ പുറത്തിറങ്ങിയിരുന്നു.
Nokia 5310 (2024)-ന്റെ പ്രധാന ഫീച്ചറുകള്‍ – 2.8 ഇഞ്ച് (320 x 240 പിക്സലുകള്‍) QVGA ഡിസ്പ്ലേ, യൂണിസോക്ക് 6531F പ്രോസസര്‍, 8എംബി റാം, 16എംബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 32ജിബി വരെ വികസിപ്പിക്കാനുള്ള സൗകര്യം, സീരീസ് 30+, എല്‍ഇഡി ഫ്ലാഷോടു കൂടിയ വിജിഎ റിയര്‍ ക്യാമറ എന്നിവ ഇതിലുണ്ട്.
ഡ്യുവല്‍ സിം, 3.5 എംഎം ഓഡിയോ ജാക്ക്, എഫ്എം റേഡിയോ (വയര്‍ഡ്/വയര്‍ലെസ്), ഡ്യുവല്‍ ഫ്രണ്ട് ഫേസിംഗ് സ്പീക്കറുകള്‍, 2G ( 900/1800 ), ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി, 1450mAh ബാറ്ററി എന്നിവയൊക്കെയാണ് നോക്കിയ 5310 ( 2024) -ന്റെ മറ്റ് ഫീച്ചറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക