മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും മുടി അഴകുള്ളതാക്കാനും സഹായിക്കുന്ന ചില പൊടിക്കൈകൾ അറിഞ്ഞിരിക്കാം നമ്മള് സാധാരണയായി അടുക്കളയിലുപയോഗിക്കുന്ന ചേരുവകള്‍ തന്നെയാണ് ഇതിനും വേണ്ടത്.
തേയില…
തേയില (ചായപ്പൊടി) ചായക്കായി ഉപയോഗിച്ച ശേഷം (മധുരമിടാതെ) ഇതിന്റെ ചണ്ടി മുടിയില്‍ തേക്കുന്നത് നല്ലതാണ്. ഇത് അങ്ങനെ തന്നെ അല്പസമയം വച്ച ശേഷം മുടി വെറുതെ കഴുകിയെടുക്കാം.
കാപ്പി…
തേയില പോലെ തന്നെ കാപ്പിയും സൗന്ദര്യപരിപാലനത്തിനായി ഉത്തമമായ ചേരുവയാണ്. മുടിക്ക് വേണ്ടിയാണെങ്കില്‍ കാപ്പിയിട്ട ശേഷം വരുന്ന ചണ്ടി (മധുരമിടാത്തത്) മുടിയില്‍ നേരിട്ട് തേച്ച് പിടിപ്പിക്കുക. അല്പസമയത്തിന് ശേഷം കഴുകിക്കളയാം.
റോസ്മേരി…
പല വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ നാം ഉപയോഗിക്കാറുള്ള ഒരു ചേരുവയാണ് റോസ്മേരി. ഇതും മുടിക്ക് കറുപ്പും മിനുപ്പും നല്‍കാനായി ഉത്തമമാണ്. റോസ്ഡമേരിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ മുടി കഴുകുകയാണ് ചെയ്യേണ്ടത്. ഇത് പലവട്ടം ചെയ്യുമ്പോള്‍ ക്രമേണ മുടിയില്‍ മാറ്റം കണ്ടുതുടങ്ങും.
മൈലാഞ്ചി…
അടുക്കളയിലുപയോഗിക്കുന്ന ചേരുവയല്ല മൈലാഞ്ചിയെങ്കിലും അല്പം മണ്ണെങ്കിലും ഉള്ള വീടുകളിലെല്ലാം മൈലാഞ്ചി കാണാറുണ്ട്. മൈലാഞ്ചി തേക്കുന്നതും മുടി കറുക്കാനും മിനുപ്പ് ഉണ്ടാകാനും നല്ലതാണ്. ഹെന്ന പൊടിയാക്കിയത് തേക്കുന്നതാണ് ഇതിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക