പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 150 കോടി ക്ലബിൽ ഇടം പിടിച്ചു.
16.7 കോടി രൂപയായിരുന്നു ആടുജീവിതത്തിന്റെ ആദ്യദിന ആഗോള കളക്ഷൻ. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപയാണ് സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഉയർന്ന കളക്ഷനും ആടുജീവിതത്തിനാണ്.
പൃഥിരാജ് തന്നെയാണ് കളക്ഷൻ സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുന്നു, ലോകമെമ്പാടും തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പ്രേക്ഷകളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്ന കുറിപ്പിനൊപ്പമാണ് പൃഥ്വിരാജിന്റെ പ്രഖ്യാപനം.
മലയാളത്തിലെ പ്രീ ബുക്കിങ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ആടുജീവിതം. റിലീസിന് ഒരു ദിവസം ബാക്കിനിൽക്കെ മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ് ആപ്പുകളിലൂടെ മാത്രം വിട്ടുപോയത്.
മലൈക്കോട്ടെ വാലിബന്, കിംഗ് ഓഫ് കൊത്ത, കെജിഎഫ് 2 എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകളാണ് ആടുജീവിതം തകർത്തത്. ഇന്ത്യയിൽ മൂന്ന് ദിവസത്തിനിടെ ഏറ്റവും കൂടുതൽ വിറ്റു പോയ ടിക്കറ്റുകളും ആടുജീവിതത്തിന്റെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക