രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ചത്. ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് ജാക്കറ്റ് വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്നതിനാണ് വികസിപ്പിച്ചിരിക്കുന്നത്.
നോവൽ മെറ്റീരിയൽ ഉപയോഗിച്ച് പുതിയ ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന ജാക്കറ്റ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചിരിക്കുന്നത്. 6 സ്നൈപ്പർ വെടിയുണ്ടകളെ നേരിടാൻ സാധിക്കുന്ന ഹാർഡ് ആർമർ പാനലും ജാക്കറ്റിന് മുന്നിൽ ഉണ്ട്. 7.62 x 54 ആർ എപിഐ അമ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നും രാജ്യത്ത് നിലവിലുള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞ വെച്ചാണ് പുതിയതായി നിർമ്മിച്ചിരിക്കുന്നത് എന്നും ഡി ആർ ഡി അറിയിച്ചു.
വിജയകരമായി ചണ്ഡീഗഡിൽ വച്ച് നടന്ന പരീക്ഷണം പൂർത്തിയാക്കിയതോടെ വെസ്റ്റ് ഡിആർഡിഒ പുറത്തിറക്കുകയായിരുന്നു. മുന്നിലെ ഹാർഡ് ആർമർ പാനൽ ഒരുക്കുന്നതിന് മോണോലിതിക് സെറാമിക്ക് പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആർമർ പാനലിന് പിന്നിൽ ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷൻ നടത്തുമ്പോൾ ഉള്ള കംഫർട്ടിനുമായി പോളിമറും ഉപയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക