നീലയമരി ഏറ്റവും ശ്രേഷ്ടമായ കേശസംരക്ഷണത്തിന് ആയിട്ടാണ് അറിയപ്പെടുന്നത്. നാട്ടിന്‍പുറങ്ങളില്‍ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. മുടിയില്‍ തേയ്ക്കുന്ന ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്.
നീല കലര്‍ന്ന പച്ചയോട് കൂടിയ ഇലകളാല്‍ സമ്പന്നമായ ധാരാളം ശാഖോപശാഖകളുള്ള ഒരു കുറ്റിചെടിയാണ് നീലയമരി. അധികം പരിചരണം ഇല്ലാതെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായ നീലയമരി ചരല് നിറഞ്ഞ ജൈവാംശവും ഈര്‍പ്പവും നിറഞ്ഞ മണ്ണില്‍ നന്നായി വളരുന്നു. വളര്‍ച്ചക്ക് ജലലഭ്യത ആവശ്യം ആണെന്നതിനാലും വീടുകളില്‍ കിണറിന്റെ പരിസരങ്ങളിലും ടാപ്പുകള്‍ക്ക് സമീപത്തും നീലയമരി വളര്‍ത്താം.
ചെടിയില്‍ നിന്നും ആവശ്യാനുസരണം ഇലയോട് കൂടിയ ചെറു തണ്ടുകളായി മുറിച്ചെടുത്ത് ഉപയോഗിക്കാം. പൂക്കുന്നതോട് കൂടി ഇലകളുടെ എണ്ണം കുറഞ്ഞു തുടങ്ങും എന്നതിനാല്‍ ഇലകള്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ പൂക്കള്‍ വിരിയുന്നതിന് മുന്‍പായി തന്നെ ഇലകള്‍ ശേഖരിച്ചു വയ്ക്കണം.
നീലയമരിക്ക് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അല്‍പ്പം തേനും ചേര്‍ത്ത് ദിവസവും രണ്ടു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. ഇത് കരളില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ക്കും ഫലപ്രദമാണ്.
മുടിയുടെ വളര്‍ച്ചക്കും കറുപ്പ് നിറത്തിനും നീലയമരി സമൂലമെടുത്ത് വെളിച്ചെണ്ണ കാച്ചി തേക്കുന്നത് നല്ലതാണ്. വിഷജന്തുക്കള്‍ കടിച്ചാല്‍ നീലയമരി സമൂലം അരച്ച് മുറിവില്‍ പുരട്ടുകയും ഇലയുടെ നീര് കുടിക്കുകയും ചെയ്യുന്നത് നല്ലതാണ്.
പല്ലി വിഷത്തിന് നീലയമരി വേര്, കടുക്കമൂളി വേര്, നറുനീണ്ടി കിഴങ്ങ് ഇവ പാലില്‍ സേവിക്കണം. നീലയമരിയില അരച്ച് പുരട്ടിയാല്‍ ചൊറിയും ചിരങ്ങും മാറും. മുഖത്ത് ഉണ്ടാകുന്ന നിരവ്യത്യാസങ്ങള്ക്ക് നീലയമരി ഇലയും മഞ്ചട്ടിയും ചേര്‍ത്ത് അരച്ച് പുരട്ടുക.
നീലയമരി വേര് കഷായം വച്ച് കുടിച്ചാല്‍ മൂത്രത്തില്‍ കല്ല്, മൂത്രത്തില്‍ പഴുപ്പ് എന്നിവ മാറും. നീലയമരി നീര് കഴിക്കുന്നത് ചുമ, ആസ്ത്മ, അപസ്മാരം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക