ശനിയാഴ്ച സംസ്ഥാനത്ത് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ വാഹന പണിമുടക്ക്. ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകളെയും വഴിയാധാരമാക്കുന്ന ബിൽ വെള്ളിയാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിന് മുന്നോടിയായി സംയുക്ത സമരസമിതി അഞ്ചിന് സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും.
നിയമഭേദഗതി പ്രാബല്യത്തിലായാൽ ഓട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസ്, കെ.എസ്.ആർ.ടി.സി, ചരക്ക് കടത്ത് വാഹനങ്ങൾ, ഓട്ടോ മൊബൈൽ വർക്ക്ഷോപ്, സ്പെയർപാർട്ട് നിർമാണ- വിപണനശാലകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങി ഈ മേഖലയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും തൊഴിലുടമകളും പെരുവഴിയിലാകുമെന്ന് സംയുക്ത സമരസമിതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക